ബി എം എസ് ഡോക്ടർ ലൈവ് 34 മത്തെ ആഴ്ചയിലേക്കു

ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അവിടെ അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ മുപ്പത്തിനാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ആയ ഷിബു ചെറിയാൻ , യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,ഷീല പുതുക്കേരിൽ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിനു ജോഷ്വാ, മായ റേച്ചൽ തോമസ് തുടങ്ങിയവർ അറിയിച്ചു. ഇന്നേദിവസി ഏപ്രിൽ ‌ പത്തിന് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ ജോഷി ജേക്കബ് ,ഡോ ജീന ഡിക്രൂസ് എന്നിവർ Covid vaccines, protective outcomes and the emergence of viral variants എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതായിരിക്കും. കാനഡയിലെ പ്രമുഖ മലയാളി സംഘടനാ നേതാവും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷൻ (ലോമ) പ്രസിഡന്റും നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും ഫൊക്കാന…

ഓണ്‍ലൈന്‍ മലയാളി മഹാസമ്മേളനം കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷന്‍ കമ്മിറ്റികൾ നിലവിൽ വന്നു.

അമേരിക്കയിലെയും  കാനഡയിലെയും മലയാളികളുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്താനിരിക്കുന്ന വീഡിയോ സംവാദത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  ജൂലൈ 18 നു ശനിയാഴ്ച രാവിലെ 10.30 നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോർത്ത് അമേരിക്കയിലെ പ്രവാസി  മലയാളികളുമായി സംവാദം നടത്തുന്നത്.നോർത്ത് അമേരിക്കയിലെ മലയാളികളുടെ  ആത്മാഭിമാനമായ പതിനൊന്നാമത്  കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവർണർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. കാനഡായിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്ന  ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി  കോർഡിനേഷർ കമ്മിറ്റികൾ നിലവിൽ വന്നു. അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ  സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിവിധ സംഘടനകളുടെ നേതാക്കന്മാർ അടങ്ങിയ ഒരു കോർഡിനേഷൻ കമ്മറ്റി നിലവിൽ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകർ ആയ പോൾ കറുകപള്ളിയും കുര്യൻ പ്രക്കാനവും അറിയിച്ചു. …

ഇ.ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതി നടത്താനെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ.ശ്രീധരനേയും ഡിഎംആര്‍സിയെയും ഒഴിവാക്കിയത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല. ശ്രീധരനെ അപമാനിക്കുന്നതിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ നിന്നും ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കുന്നുവെന്ന് പറഞ്ഞ് മനുഷ്യചങ്ങല തീര്‍ത്തവരാണ് സിപിഎമ്മുകാര്‍ അതേ സിപിഎമ്മിന്‌റെ നേതാവ് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ല. ഈ പ്രവണതയിലൂടെ വെളിവാകുന്നത് മുഖ്യമന്ത്രിയുടെ അധികാരമാണ്.സങ്കുചിതമായ താല്‍പ്പര്യത്തിന് വേണ്ടി ശ്രീധരന്റെ സേവനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പെരിയാറിന്‌റെ പ്രതിമ പൊളിക്കലുകളെ അപലപിച്ച് രജനികാന്തും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്തും പെരിയാറിന്‌റെ പ്രതിമ തകര്‍ക്കലുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിച്ച് രംഗത്ത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപിയുടെ ചിന്താഗതി പ്രാകൃതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിമ പൊളിക്കലുകളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എച്ച്.രാജ പറഞ്ഞതു പോലുള്ള പ്രതിമ പൊളിക്കലുകള്‍ തികച്ചും പ്രാകൃതമാണെന്നും താന്‍ ശക്തിയായി ഇതിനെ അപലപിക്കുന്നുവെന്നും രജനികാന്ത് വ്യക്തമാക്കി.

നോക്കുകൂലി പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്ന് മുതല്‍ നോക്കുകൂലി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ട്രേഡ് യൂണിയനുകള്‍ പിന്തുണ അറിയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‌റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തൊളിലാളികള്‍ക്കുള്ള വിതരണം അവസാനിപ്പിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.നോക്കുകൂലിയും വ്യവസായരംഗത്തെ ദുഷ്പ്രവര്‍ത്തികളും അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ തീരുമാനം.

പ്രതിമ തകർക്കൽ പരമ്പര അപലപനീയം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ  പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. വിഷയത്തേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തിയ മോദി, അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

ദ ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം

ദ ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രത്തിനുള്ള 2018ലെ ഓസ്കാർ പുരസ്കാരത്തിന് അര്‍ഹമായി. ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ഗില്ലെർമൊ ദെൽ തോറൊ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.ആ​ക്ഷേ​പ ​ഹാ​സ്യ ചിത്രമായ ത്രി ബിൽബോർഡ്സിലെ അഭിനയത്തിന് ഫ്രാൻസെസ് മക്ഡോർമണ്ട് നടിക്കുള്ള പുരസ്കാരവും ഡാർക്കസ്റ്റ് അവറിലെ പ്രകടനത്തിന് ഗാരി ഓൾഡ് മാൻ മികച്ച നടനുള്ള പുരസ്കാരവും നേടി. ഐടോണ്യയിലെ അഭിനയത്തിന് ആലിസണ്‍ ജാനി മികച്ച നടിയും ത്രീ ​ബി​ല്‍​ബോ​ര്‍​ഡ്‌​സില്‍ സാം ​റോ​ക്ക്‌​വെ​ലി​നു മി​ക​ച്ച സ​ഹ​ന​ട​നുമായി തെരെഞ്ഞെടുത്തു.

‘മുട്ടായിക്കള്ളനും മമ്മാലിയും’ ഗാനങ്ങള്‍ വലിയ ഹിറ്റാകുന്നു

‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിലെ ‘മഞ്ചാടിക്കുരു നല്‍കാം എന്ന ശ്രേയക്കുട്ടിയുടെ ഗാനം മലയാളി മനസ്സില്‍ പുതിയ ഇടം തേടുന്നു

മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് ആദാവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു((27) ആണ് മരിച്ചത്. മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. മകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.  വ്യാഴാഴ്ച അരിമോഷ്ടിച്ചെന്നാരോപിച്ചാണ് അക്രമികൾ മധുവിനെ പിടികൂടിയത്. ഇയാളെ ആളുകൾ സംഘം ചേർന്ന് മർദിച്ചു. പിന്നീടാണ് കവലയിലേക്ക് മധുവിനെ കൊണ്ടുവന്നത്. തുടര്‍ന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മുക്കാലിയിൽനിന്ന് പൊലീസ് ജീപ്പിൽ അഗളി സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ മധുവിന് ഛർദി അനുഭവപ്പെട്ടു. അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യൻ പറഞ്ഞു.

ബില്ലി ഗ്രഹാം അന്തരിച്ചു

വാഷിങ്ടണ്‍: ലോക പ്രശസ്ത സുവിശേഷ പ്രസംഗകന്‍ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസായിരുന്നു. കേരളമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴുപതുവര്‍ഷത്തോളം അദ്ദേഹം പ്രസംഗങ്ങള്‍ നടത്തിയിരുന്നു. മൊണ്‍ട്രീറ്റിലെ സ്വന്തം വീട്ടില്‍ ബുധനാഴ്ച വൈകീട്ട് ആറരയ്ക്കായിരുന്നു അന്ത്യമെന്ന് ബില്ലി ഗ്രഹാം ഇവന്‍ജലിസ്ററ് അസോസിയേഷന്‍ വക്താവ് ജെറെമി ബ്ളൂം അറിയിച്ചു