റോസ്റ്റ് ചിക്കനും വെജിറ്റബിള്‍സ് -രുചികരമായ ഒരു വിഭവം

രുചികരമായ ഒരു വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഈ വീഡിയോ കണ്ടു നോക്കൂ . ബിന്ദുസ് കിച്ചനില്‍ നിന്നും നിങ്ങളുടെ മേശപ്പുറത്തേക്ക് രുചികരമായ ഒരു വിഭവം

ബി എം എസ് ഡോക്ടർ ലൈവ് 34 മത്തെ ആഴ്ചയിലേക്കു

ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അവിടെ അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ മുപ്പത്തിനാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ആയ ഷിബു ചെറിയാൻ , യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,ഷീല പുതുക്കേരിൽ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിനു ജോഷ്വാ, മായ റേച്ചൽ തോമസ് തുടങ്ങിയവർ അറിയിച്ചു. ഇന്നേദിവസി ഏപ്രിൽ ‌ പത്തിന് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ ജോഷി ജേക്കബ് ,ഡോ ജീന ഡിക്രൂസ് എന്നിവർ Covid vaccines, protective outcomes and the emergence of viral variants എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതായിരിക്കും. കാനഡയിലെ പ്രമുഖ മലയാളി സംഘടനാ നേതാവും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷൻ (ലോമ) പ്രസിഡന്റും നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും ഫൊക്കാന…

ഡോക്ടർ ലൈവ് ഇരുപത്തി എട്ടാമത്തെ ആഴ്ചയിലേക്ക്

ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അവിടെ അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ ഇരുപത്തിഎട്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ആയ ഷിബു ചെറിയാൻ , യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,ഷീല പുതുക്കേരിൽ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിനു ജോഷ്വാ, മായ റേച്ചൽ തോമസ് തുടങ്ങിയവർ അറിയിച്ചു. ഇന്നേദിവസി ഫെബ്രുവരി ഇരുപതിന്‌ കേരളത്തിലെ പ്രമുഖ ആസ്തിരോഗ വിദഗ്‌ധനായ ഡോ അശോക് തോമസ് നടു വേദനയും പ്രശ്നപരിഹാരവും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതായിരിക്കും. കാനഡയിലെ പ്രശസ്ഥ നൃർത്തകിയും കഥകളി ആർട്ടിസ്റ്റും നൃത്താധ്യാപികയുമായ പ്രീത കണ്ടൻചാത്ത മുഖ്യ അഥിതിയും ആയിരിക്കും

നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ പങ്കെടുക്കുന്നു

കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയ പങ്കെടുക്കുന്നതായിരിക്കുമെന്നു നഫ്‌മാ കാനഡ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം ജനറൽ സെക്രെട്ടറി പ്രസാദ് നായർ നാഷണൽ സെക്രട്ടറി ജോൺ കെ നൈനാൻ തുടങ്ങിയവർ അറിയിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ഹൈക്ക മ്മീഷൻ മലയാളി സമൂഹത്തിന്റെത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് പ്രവാസിമലയാളികളുടെ ധാരാളം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇ തൊരു തുടക്കമാകട്ടെ. സമൂഹത്തിനു അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ അറിയേണ്ടതായി ഉണ്ട് . അത്യാവശ്യ സർവീസുകൾക്ക് ടോറോണ്ടോ ഓഫീസിൽ നിന്നും അടിയന്തിരമായി നമുക്ക്യ ലഭിക്കേണ്ട സർവീസുകളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കായി വേണ്ടി കോൺസിലേറ്റമായും എംബസിഐയുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലേക്കു ഹൈക്കമ്മീഷൻ മുൻകൈ എടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ കോൺസുലേറ്റ്മായി ജനോപകാര പ്രദമായ ബദ്ധങ്ങൾ സ്ഥാപിക്കാൻ നമമുടെ സമൂഹത്തിനു കഴിയുമെന്നും ഈ റിപ്പബ്ലിക്ദിനം അതിനു…

കനേഡിയൻ മലയാളി ഐക്യവേദി ആദ്യ സ്വന്തന്ത്രദിനാഘോഷം

കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി അതിന്റെ പ്രവർത്തനം ദേശീയ തലത്തിൽ ശക്തമാക്കുന്നു . ഇന്ത്യൻ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ഓഗസ്റ്റ് 15 നു വൈകിട്ട് ഏഴ് മണിക്ക് ആഘോഷിക്കാൻ കാനഡയിലെ സംഘടനകളുടെ സംഘടനയായ മലയാളി ഐക്യവേദി തീരുമാനിച്ചിരിക്കുന്നതായി ഐക്യവേദി ആഡ് ഹോക്ക് കമ്മറ്റി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു. നാളെ നടക്കുന്ന വിപുലമായ സ്വതന്ത്രദിനാഘോഷത്തിൽ കാനഡയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അതിഥികളായി പങ്കെടുക്കുന്നതാണ്. ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ , എം പി റൂബി സഹോത , എം പി പി ദീപക് ആനന്ദ് ,എം പി പി അമർജ്യോതി സന്ധു തുടങ്ങിയവർ ഈ ആദ്യ സ്വാതന്ത്രദിനാഘോഷങ്ങളിൽ പങ്കു ചേരും. ഒപ്പം കാനഡയുടെ വിവിധ പ്രൊവിൻഷ്യൽ ഉള്ള സംഘടനാ നേതാക്കന്മാർ അഭിസംബോധന ചെയ്തു സംസാരിക്കും. ചടങ്ങുകൾ ഉടനടി ഐക്യവേദിയുടെ ഫേസ് ബുക്ക്…

മുഖ്യമന്ത്രിയുടെ സൂം മീറ്റിംഗ് നോര്‍ത്ത്അമേരിക്കയില്‍ ചരിത്ര സംഭവമായി

ന്യൂജേഴ്‌സി: ജന്മദിനത്തിൽ അമേരിക്കക്കാരുടെ മനം കവർന്നുകൊണ്ട് കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.  ഇന്ന് (ശനിയാഴ്ച) രാവിലെ കൃത്യം 10.30 നാണുമുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ  പ്രൗഢഗംഭീരമായ ഓൺലൈൻ സംഗമത്തിലൂടെ  അഭിസംബോധന ചെയ്തത്. ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണ ശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂർ  മുഖ്യമന്ത്രി അമേരിക്കൻ പ്രവാസികളോടൊപ്പം ചെലവഴിച്ചു.  നാളെ 75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്. മീറ്റിംഗ്  തുടങ്ങുന്നതിനു 15  മിനിറ്റു മുൻപ് തന്നെ സൂം മീറ്റിംഗിന്റെ പരമാവധി പങ്കാളിത്തമായ 500 പേർ കവിഞ്ഞിരുന്നു.അതേത്തുടർന്ന് വിവിധ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി, ഫ്ളവർസ് ടി,വി.,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്. നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും  സംയുക്താഭിമുഖ്യത്തിൽ  ആയിരുന്നു  മുഖ്യമന്ത്രി…

രാഹുല്‍ ഗാന്ധി ഷുഹൈബിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. എന്ത് ആവശ്യത്തിനും ത​​െന്‍റ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും ധീരനായ ഷുഹൈബി​​െന്‍റ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശുഹൈബി​​െന്‍റ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നുംകുടുംബത്തി​​​​െന്‍റ ദുഃഖത്തില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.