ആവേശം അലയൊലിയായി കനേഡിയൻ നെഹ്‌റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി

ബ്രാംപ്ടണ്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ് ആഗസ്റ്റ് 21 ന് ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലേക്കിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ സംഘാടകനും സമാജം പ്രസിഡന്റുമായ കുര്യൻ പ്രാക്കാണം അറിയിച്ചു. മത്സരത്തിൽ പ്രമുഖ വ്യവസായി എം. എ. യൂസഫലിയാണ് മുഖ്യാതിഥി പ്രതീക്ഷിക്കുന്നത് . കാനഡയുടെ സംസ്‌കാരത്തിലേയ്ക്ക് ഇഴകിചേർന്ന പല സംസ്‌കാരങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയാണ് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ജലോത്സവമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശംസിച്ചത്. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇത്തരമൊരു മത്സരത്തിന് വേദിയൊരുക്കിയ സംഘാടകരേയും, വോളണ്ടിയർമാരേയും പ്രത്യേകം അഭിനന്ദിച്ചു. ഇക്കുറി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം നടത്തുന്നത്. വള്ളം കളിയുടെ വിളംബര…

ആവേശം അലകടലാക്കി – കെ സുധാകരൻ അമരത്തേക്കു

നവ വസന്തം കോരിചൊരിഞ്ഞ്‌ കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വുമായി അയാൾ വരുന്നു . ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാൻ കഴിവുള്ള കേരളത്തിലെ കോൺഗ്രസുകാരുടെ ആവേശം. അതെ ഇടതുകോട്ടകളിൽ ഭയപ്പാട് ആരംഭിച്ചോ? അതോ കോൺഗ്രസ്പാലയത്തിൽ ഒത്തുകളി ആരംഭിച്ചോ? ഏത്കളിക്കും കെ സുധാകരൻ റെഡി. സതീശന് ആത്മബലം ഇരട്ടിയയാകുന്ന അപൂർവ്വ കാഴ്ച കേരളം മണ്കുളിര്ക്കെ കണ്ടു. എന്നിരുന്നാലും ഇനി ഒരാൾ കൂടി വന്നാലേ അണികളുടെ സ്വപ്നം സാക്ഷാത്കരിക്കൂ. അതെ അയാൾ കൂടി കൈകൊടുത്താൽ ഒരു ശക്തിക്കും തടയാനാവാത്ത യാഗാശ്വമായി കോൺഗ്രസ് രൂപപ്പെട്ടുകഴിയും. കെ കരുണാകരനോട് അന്ന്അ ചെയ്ത അനീതികൾ ഒന്നന്നായി ചിലരെ ഒക്കെ വേട്ടയാടാൻ ആരംഭിച്ചിരിക്കുന്നു. അത് കാലത്തിന്റെ നീതി. ആ ഹസ്സനിക്കയെ ചുരുട്ടി വെളിയിൽ കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . എന്തായാലും കുളിരായി മുരളീരവം എത്തിയാൽ കളി കയ്യിൽ നിൽക്കില്ല അതുറപ്പ് .വിപ്ലവം പ്രസംഗിച്ച തീപ്പൊരികൾക്ക്…

വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികൾ ഇങ്ങിനെയാണ്‌: പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ…

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും ആശംസകൾ

കേരള നിയമസഭയുടെ ഇരുപത്തൊന്നാമതു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഇൻ കാനഡ (NFMA Canada) ആശംസകൾ അറിയിച്ചു.ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ഇരുവർക്കും അവരുടെ സ്ഥാനലബ്‌ധികൾ മൂലം സാധിക്കട്ടെയെന്നു NFMAC ഭാരവാഹികൾ ആശംസിച്ചു www.Nfmac.org

മാര്‍ ക്രിസോസ്റ്റം ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വം

ആലുവ:ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു.വൈ.എം.സി.എ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ എക്യംമെനിക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏക ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് വൈരുദ്ധ്യവും വൈവിധ്യങ്ങളുമായ ലോകത്ത് നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം നർമ്മത്തിൽ ചാലിച്ച് ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന മെത്രാപോലീത്തയുടെ ദീർഘ വീക്ഷണവും സമൂഹത്തോട് ഉള്ള പ്രതിബദ്ധയും ആണ് രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിക്ക് അർഹനാക്കി തീർത്തതെന്നും കൂട്ടി ചേർത്തു. വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണെന്ന് വൈ .എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരിച്ചു. കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത…

കർക്കശത്തിന്റെ കരുത്തുമായി രണ്ടാം വരവ്

തിരുവനന്തപുരം: പ്രളയത്തിന്റെയും മഹാമാരിയുടെയും മഹാവിപത്തു നാടാകെ ഭീതി വിതച്ചപ്പോൾ ചങ്കൂറ്റത്തിൻറെ ഹൃദയസ്പർശം നേരിട്ടറിഞ്ഞ മലയാളി അവസാനം കരുതലിന്റെ പ്രിയ നായകനെ മാറോടുചേർത്തുവെച്ചു താങ്കളുടെ വോട്ടവകാശം അമർത്തി രേഖപ്പെടുത്തി അങ്ങനെ നാടര്‍പ്പിച്ച വിശ്വാസത്തിന്റെ പേരാണ് സ.പിണറായി വിജയന്‍. 76-ന്റെ നിറവിൽ ഇദ്ദേഹം ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ആരംഭിച്ചിരിക്കുകയാണ് . ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്. 1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനാണ് ഇന്നത്തെ കേരളത്തിന്റെ ജനനായകൻ.

ഞാൻ നിങ്ങളിൽ ഒരുവൻ പദ്മശ്രീ ഡോ. എം എ യൂസഫലി

ബ്രാംപ്റ്റൺ,കാനഡ:പ്രവാസി മലയാളീ സമൂഹത്തിനു പ്രത്യേകിച്ചു കനേഡിയൻ മലയാളീസമൂഹത്തിനു റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി ലോക മലയാളികളുടെ അഭിമാന പുരുഷൻ പദ്മശ്രീ ഡോ എം.എ.യൂസഫലി പറഞ്ഞു. നഫ്‌മ കാനഡയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം . ചടങ്ങിൽ കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷൻ അജയ് ബിഷാരിയ ദേശീയ പതാക ഉയർത്തി. ചരിത്രത്തിൽ ആദ്യമായി മലയാളി സമൂഹം ഒത്തുചേർന്നു ആഘോഷിച്ച ഈ വർഷത്തെ റിപ്പബ്ലിക് ദിനഘോഷത്തിൽ ഇന്ത്യൻ ഹൈകമ്മീഷണർ  അജയ് ബിസാരിയ പതാക ഉയർത്തിയത് കനേഡിയൻ മലയാളി സമൂഹത്തിനു അഭിമാന നിമിഷമായിമാറി . ഓൺലൈൻ ആയി കൂടിയ മീറ്റിങ്ങിൽ നഫ്‌മ കാനഡയുടെ നാഷണൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് നായർ സ്വാഗതം പറഞ്ഞു   ഞാൻ നിങ്ങളിൽ ഒരുവൻ ആണ്, നഫ്‌മേ കാനഡയുടെ എല്ലാ നല്ല പ്രവർത്തങ്ങൾക്കും താൻ…

നഫ്‌മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തിൽ പ്രമുഖ വ്യവസായി എം എ യൂസഫലി പങ്കെടുക്കും

കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയിലെ ജന പ്രിയങ്കരനായ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പിന്റെ എം ഡിയുമായ എം എ യയൂസഫലി പങ്കെടുക്കുന്നുക്കുന്നതായി കനേഡിയൻ മലയാളി ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു. വ്യവസായ പ്രമുഖനായ ശ്രീ യൂസഫലി ഇതാദ്യമായി ആണ് കനേഡിയൻ മലയാളീകളെ അഭിസംബോധന ചെയ്യുന്നത് എന്ന് നഫ്‌മ കാനഡയുടെ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ അറിയിച്ചു . പ്രവാസികളായ നമുക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ അറിയേണ്ടതായി ഉണ്ട് . ആയതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ റിപ്പബ്ലിക് ദിനത്തിന് ഒരു മുതൽ കൂട്ടായി മാറുമെന്നും ഈ അവസരം കാനഡയിലെ എല്ലാ സംഘടനാ നേതാക്കളും പ്രയോജനപ്പെടുത്താമെന്നും നെഫ്‌മ കാനഡയുടെ ട്രഷറർ ശ്രീ സോമൻ സക്കറിയ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി…

കോങ്ങാട് MLA എ.വിജയദാസ് അന്തരിച്ചു

പാലക്കാട്‌ കോങ്ങാട് MLA എ.വിജയദാസ്(61) അന്തരിച്ചു.കോവിഡ് മുക്തനായ ശേഷം തലച്ചോറിലെ രക്തസ്രാവത്തിനെ തുടർന്ന് തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.

കേരളം പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ല : ഗവർണർ

സംസ്ഥാന സർക്കാരും താനും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ വ്യക്തമാക്കി. സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ ഗവർണർ പ്രശംസിച്ചു ​. കൊവിഡ് പ്രതിരോധമുൾപ്പെടെ സർക്കാരിന്റേത് മികച്ച പ്രവർത്തനമായിരുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.