നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മിസോറാം ഗവർണ്ണർ ശ്രീധരൻപിള്ള പങ്കെടുക്കുന്നു

കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ബഹുമാനപ്പെട്ട മിസോറാം ഗവർണ്ണർ ശ്രീ പി എസ് ശ്രീധരൻപിള്ള പങ്കെടുക്കുമെന്ന് നഫ്‌മാ കാനഡ ജനറൽ സെക്രെട്ടറി പ്രസാദ് നായർ നാഷണൽ വൈസ് പ്രസിഡണ്ട് ശ്രീ അജു പിലിപ് നാഷണൽ വൈസ് പ്രസിഡണ്ട് സുമൻ കുര്യൻ ,ഡോ സിജോ ജേക്കബ് , നാഷണൽ സെക്രട്ടറി മാരായ ജോജി തോമസ്, സജീബ് ബാലൻ മനോജ്തു ഇടമന ഷാജി കുര്യൻ , നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് , ബിജു ജോർജ് തുടഞ്ഞിയവർ അറിയിച്ചു. ഗവർണർ ശ്രീധരൻപിള്ള ഇതാദ്യമായി ആണ് നോർത്തമേരിക്കയിലെ മലയാളികളെ ഇങ്ങനെ ഒരു പരിപാടിക്ക് അഭിസംബോധന ചെയ്യുന്നറെന്ന് നഫ്‌മ കാനഡ എക്‌സികൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീമതി രാജശ്രീ നായരും നാഷണൽ സെക്രട്ടറി ജോൺ കെ നൈനാനും പറഞ്ഞു

റോഷന്‍ മാത്യു വീണ്ടും ഷാറൂഖാനോടൊപ്പം ബോളിവുഡിൽ

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് ചിത്രത്തില്‍. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ‘ഡാര്‍ലിംഗ്‌സ’് എന്ന സിനിമയിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിലാണ് ചിത്രീകരണം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം

ഒരു കനേഡിയന്‍ ഡയറിയുടെ ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായികയും പ്രവാസികളുടെ വാനമ്പാടിയുമായ ശ്രീമതി സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ടീസര്‍ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 14 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറങ്ങുന്നത്. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കൊച്ചുകളായ സീമ ശ്രീകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലര്‍ന്ന സെമി സൈക്കോ ത്രില്ലറാണ് ഒരു കനേഡിയന്‍ ഡയറി. 80 ശതമാനത്തിലേറെ കാനഡയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. പുതുമുഖങ്ങളായ പോള്‍ പൗലോസ്, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കെ.എ ലത്തീഫ് സംഗീതവും ഗാനരചന ശിവകുമാര്‍ വാരിക്കരയും ശ്രീതിയും നിര്‍വ്വഹിക്കുന്നു. പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ…

ബോളീവുഡിലെ തന്റെ അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നുണ്ട്; തുറന്നുപറഞ്ഞ്‌ റഹ്മാന്‍

ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍.ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.’സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിപ്പിച്ചു. പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു റഹ്മാന് പിന്നാലെ പോകരുതെന്ന്. എന്തുകൊണ്ടാണ് എന്നെത്തേടി നല്ല സിനിമകള്‍ വരാത്തതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്’; റഹ്മാന്‍ പറഞ്ഞു. ‘നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നാല്‍ തെറ്റിദ്ധാരണകള്‍ കാരണം ചിലര്‍ തെറ്റായ അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ബോളിവുഡിലെ ചില ആളുകള്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണം കൊണ്ടാണ് വളരെ കുറച്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രം കഴിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

ഒമര്‍ ലുലുവിന്റെ ” പവ്വര്‍ സ്റ്റാര്‍” എന്ന ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരം ലൂവിസ് മാന്‍ഡിലര്‍

ആക്ടർ,ഡയറക്ടർ, പ്രൊഡ്യൂസർ,കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച, ഓസ്‌ട്രേലിയൻ ഹീറോ (Hollywood) LOUIS MANDYLORE ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ “പവർ സ്റ്റാറി”ൽ പ്രധാന കഥാപാത്രവുമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. My big fat വെഡിങ് (2002) ,മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ് (2003) ,മൈ ബിഗ് ഫട് ഗ്രീക്ക് വെഡിങ് 2( 2016)തുടങ്ങിയവയാണ് ലൂവിസ് മാന്‍ഡിലറിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. നൂറോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങൾ നിര്‍മ്മിക്കുകയും രണ്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരം കൂടിയാണ് ലൂവിസ് മാന്‍ഡിലര്‍. മലയാള സിനിമക്ക് ഹോളിവുഡ് ശ്രദ്ധയാകർഷിക്കാൻ കൂടി ലഭിക്കുന്ന അവസരമാണ് സംവിധായകൻ ഒമർ ലുലുവും ,നായകൻ ബാബു ആന്റണിയും ഇതിലൂടെ ചേര്‍ന്ന് ഒരുക്കുന്നത് . “പവ്വര്‍ സ്റ്റാര്‍” എന്ന ഈ ആക്ഷന്‍ ത്രില്ലര്‍,വേര്‍ച്ച്വല്‍ ഫിലിംസിന്റെ…

തമിഴകത്തിന്റെ ‘നടിപ്പിന്‍ നായകന്’ ഇന്ന് പിറന്നാൾ, ജന്മദിനത്തിൽ ‘സൂരറൈ പോട്ര്’ പ്രൊമോ വീഡിയോ പുറത്തിറങ്ങി

തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിൽതന്നെ സൂരറൈ പോട്ര് എന്ന പുതു ചിത്രത്തിന്റെ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്.ആഭ്യന്തര വിമാന സര്‍വ്വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്.കൊവിഡ് പശ്ചാത്തലത്തിൽ സൂര്യയുടെ ജന്മദിനം ഓൺലൈൻ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷൽ പോസ്റ്ററുകള്‍ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുമുണ്ട്. 1997ൽ നേര്‍ക്കുനേര്‍ എന്ന സിനിമയിലൂടെയാണ് സൂര്യ അഭിനയത്തിലേക്ക് കടന്നുവന്നത്. ശേഷം കാക്ക കാക്ക,​ ഗജിനി,​ അയൻ,​ വാരണം ആയിരം, കാതലേ നിമ്മതി, സന്ധിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, ഫ്രണ്ട്സ്, എന്നീ സിനികളിലൂടെ ശ്രദ്ധ…

‘കരുത്ത്​ വീണ്ടെടുത്തു, അതിദൂരമുണ്ടെനിക്ക്​​ അവിശ്രമം നടക്കുവാൻ’-മനസിന്​ മരുന്നുണ്ടെന്ന മന്ത്രവുമായി മനീഷ

മുംബൈ: അർബുദത്തെ സധൈര്യം അതിജീവിച്ച ശേഷം പ്രചോദിത സന്ദേശങ്ങൾ നൽകുന്നവരിൽ മുൻനിരയിലാണ്​ ബോളിവുഡ്​ താരം മനീഷ കൊയ്​രാള. കാൻസറിനെ ഭീതിയോടെയും ആശങ്കയോടെയുമല്ല സമീപിക്കേണ്ടതെന്ന സ​ന്ദേശം സ്വന്തം അനുഭവങ്ങൾ വിവരിച്ച്​ അവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്​. ജീവിതത്തോടുള്ള കാഴ്​ചപ്പാടിൽ​ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവർ സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാറുണ്ട്​.   ജീവിതത്തി​​െൻറ പ്രാധാന്യത്തെ കുറിച്ചും മാനസിക-ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമൊക്കെയാണ്​ മനീഷ ത​​െൻറ ഇൻസ്​റ്റഗ്രാം ചിത്രങ്ങളലുടെ പകർന്നുനൽകുന്നത്​. കാട്ടിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളും വിഡിയോയുമായാണ്​ ഇത്തവണ മനീഷ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്​. ‘കരുത്ത്​ വീണ്ടെടുത്തു’ എന്ന കാപ്​ഷനോടെ പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോക്കുമൊപ്പം കവി റോബര്‍ട്ട് ഫ്രോസ്റ്റി​​െൻറ ‘മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്…’ എന്ന പ്രശസ്തമായ വരികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്​. ഒട്ടും മേക്കപ്പില്ലാതെ നരച്ച മുടിയൊക്കെ കാണുംവിധമുള്ള സെൽഫിയാണ്​ മനീഷ ഉൾപ്പെടുത്തിയിരിക്കുന്നതും.   2012ലാണ് മനീഷക്ക്​ അണ്ഡാശയ കാൻസർ പിടിപെടുന്നത്​. അതിന് ശേഷം മനസാന്നിധ്യത്തോടെ രോഗത്തെ…

നടൻ അജിത്തിന്റെ വീടിന്‌ ബോംബ്‌ ഭീഷണി

ചെന്നൈ: നടൻ അജിത്തിന്റെ ചെന്നൈയിലെ വസതിയിൽ ബോംബ്‌ ഭീഷണി. അജിത്തും കുടുംബവും താമസിക്കുന്ന ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ്‌ വച്ചിട്ടുണ്ടെന്ന അഞ്ജാത സന്ദേശത്തെതുടർന്ന്‌ പൊലീസ്‌ വീട്ടിൽ തെരച്ചിൽ ആരംഭിച്ചു. വില്ലുപുരം ജില്ലയിൽ നിന്നാണ്‌ ഫോൺ കോൾ വന്നതെന്നാണ്‌ സൂചന. മുമ്പ്‌ അഞ്ജാത ഫോൺ സന്ദേശത്തെതുടർന്ന്‌ നടൻ വിജയ്‌യുടെയും രജനീകാന്തിന്റെയും വീട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ വില്ലുപുരം സ്വദേശി ഭുവനേഷിനെ പൊലീസ്‌ കണ്ടെത്തി. ഇയാളുടെ വീട്ടിൽ എത്തിയെങ്കിലും മാനസികമായി ബുദ്ധിമുട്ടുള്ള ആളാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്‌. ഭുവനേഷ്‌ തന്നെയാണോ വീണ്ടും വിളിച്ചതെന്ന വിവരം പൊലീസ്‌ പുറത്തുവിട്ടിട്ടില്ല.

സംഘർഷം..പോരാട്ടം..അതിജീവനം; നിവിൻ പോളിയുടെ ‘പടവെട്ട്’ ഫസ്റ്റ് ലുക്ക്

സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, നവാഗതനായ ലിജു കൃഷ്ണ തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. “സംഘർഷങ്ങൾ… പോരാട്ടങ്ങൾ… അതിജീവനം… നമ്മൾ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.” എന്ന കുറിപ്പോടു കൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. പോരാട്ട വീര്യത്തിൽ തീഷ്‌ണ‌ത ഉള്ള കണ്ണുകളോടെ വെട്ടുകത്തിയുമായി കർഷകരോടോപ്പം നിൽക്കുന്ന നിവിൻ പോളി. അരുവി എന്നാ തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അദിതി ബാലനാണ് ചിത്രത്തിലെ നായിക. കൂടാതെ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അണി നിരക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96 എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ഗോവിന്ദ് മേനോന്‍ ഈണം നല്‍കുന്നു. ദീപക് ഡി…

നിവിന്‍ പോളിയുടെ “ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍ മല” വരുന്നു

കൊച്ചി : മലര്‍വാടി ആര്‍ട്ട്സ് ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച് നേരം, ഓം ശാന്തി ഓശാന , പ്രേമം ,ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നിവിന്‍ പോളി തന്റെ അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തിൽ വീണ്ടും നിർമ്മാണവുമായ് എത്തുന്നു. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആക്ഷൻ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി നിർമ്മിക്കുന്ന മൂന്നാമത് ചിത്രമാണ് “ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല.! റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. തിരക്കഥ,സംഭാഷണം അനീഷ് രാജശേഖരന്‍,റോണി മാനുവല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നെഴുതുന്നു.കോ പ്രൊഡ്യൂസര്‍-രവി മാത്യു, സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ്- അജയന്‍ ഗോപിനാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പരസ്യക്കല- ഓള്‍ഡ് മങ്ക്, വാര്‍ത്ത പ്രചരണം…