സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.

നിരണം: എടത്വ സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കൈമാറിയത്. പിതാവ് സുധീർ കെ. കൈതവന കോർഡിനേറ്റർ ആയി ഉള്ള സൗഹൃദ വേദി സന്നദ്ധ സേനയാണ് സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്കുന്നത്. നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനിടയിൽ ആറ് മാസം പ്രായമായ കുട്ടിയുടെ വിശപ്പടക്കാൻ പാൽപൊടി കൊണ്ട് കൊടുത്ത സംഭവം അച്ചനിലൂടെ…

കർക്കശത്തിന്റെ കരുത്തുമായി രണ്ടാം വരവ്

തിരുവനന്തപുരം: പ്രളയത്തിന്റെയും മഹാമാരിയുടെയും മഹാവിപത്തു നാടാകെ ഭീതി വിതച്ചപ്പോൾ ചങ്കൂറ്റത്തിൻറെ ഹൃദയസ്പർശം നേരിട്ടറിഞ്ഞ മലയാളി അവസാനം കരുതലിന്റെ പ്രിയ നായകനെ മാറോടുചേർത്തുവെച്ചു താങ്കളുടെ വോട്ടവകാശം അമർത്തി രേഖപ്പെടുത്തി അങ്ങനെ നാടര്‍പ്പിച്ച വിശ്വാസത്തിന്റെ പേരാണ് സ.പിണറായി വിജയന്‍. 76-ന്റെ നിറവിൽ ഇദ്ദേഹം ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ആരംഭിച്ചിരിക്കുകയാണ് . ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്. 1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനാണ് ഇന്നത്തെ കേരളത്തിന്റെ ജനനായകൻ.

പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്കോപ്പ അന്തരിച്ചു

ടൊറൊന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ മുന്‍ വികാരി ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു. സംസ്കാരം ഇന്നു (ശനി) മെയ് 15 നു പെരുമ്പാവൂരില്‍ നടത്തപ്പെടും. കലുഷിതമായി സംഘര്‍ഷാവസ്തയിലില്‍ മാസങ്ങളോളം വിശുദ്ധ ബലി മുടങ്ങി കിടന്ന ഇടവകയില്‍ കടന്നുവരികയും കൂദാശകര്‍മ്മങ്ങള്‍ പുനസ്ഥാപിച്ചതും ഇദ്ദേഹമാണ്. മൂന്നു വര്‍ഷകാലം ഫാ.ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ ടൊറൊന്‍റോ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ട്ടിച്ചു

ഞാൻ നിങ്ങളിൽ ഒരുവൻ പദ്മശ്രീ ഡോ. എം എ യൂസഫലി

ബ്രാംപ്റ്റൺ,കാനഡ:പ്രവാസി മലയാളീ സമൂഹത്തിനു പ്രത്യേകിച്ചു കനേഡിയൻ മലയാളീസമൂഹത്തിനു റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി ലോക മലയാളികളുടെ അഭിമാന പുരുഷൻ പദ്മശ്രീ ഡോ എം.എ.യൂസഫലി പറഞ്ഞു. നഫ്‌മ കാനഡയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം . ചടങ്ങിൽ കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷൻ അജയ് ബിഷാരിയ ദേശീയ പതാക ഉയർത്തി. ചരിത്രത്തിൽ ആദ്യമായി മലയാളി സമൂഹം ഒത്തുചേർന്നു ആഘോഷിച്ച ഈ വർഷത്തെ റിപ്പബ്ലിക് ദിനഘോഷത്തിൽ ഇന്ത്യൻ ഹൈകമ്മീഷണർ  അജയ് ബിസാരിയ പതാക ഉയർത്തിയത് കനേഡിയൻ മലയാളി സമൂഹത്തിനു അഭിമാന നിമിഷമായിമാറി . ഓൺലൈൻ ആയി കൂടിയ മീറ്റിങ്ങിൽ നഫ്‌മ കാനഡയുടെ നാഷണൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് നായർ സ്വാഗതം പറഞ്ഞു   ഞാൻ നിങ്ങളിൽ ഒരുവൻ ആണ്, നഫ്‌മേ കാനഡയുടെ എല്ലാ നല്ല പ്രവർത്തങ്ങൾക്കും താൻ…

നഫ്‌മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തിൽ പ്രമുഖ വ്യവസായി എം എ യൂസഫലി പങ്കെടുക്കും

കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയിലെ ജന പ്രിയങ്കരനായ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പിന്റെ എം ഡിയുമായ എം എ യയൂസഫലി പങ്കെടുക്കുന്നുക്കുന്നതായി കനേഡിയൻ മലയാളി ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു. വ്യവസായ പ്രമുഖനായ ശ്രീ യൂസഫലി ഇതാദ്യമായി ആണ് കനേഡിയൻ മലയാളീകളെ അഭിസംബോധന ചെയ്യുന്നത് എന്ന് നഫ്‌മ കാനഡയുടെ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ അറിയിച്ചു . പ്രവാസികളായ നമുക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ അറിയേണ്ടതായി ഉണ്ട് . ആയതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ റിപ്പബ്ലിക് ദിനത്തിന് ഒരു മുതൽ കൂട്ടായി മാറുമെന്നും ഈ അവസരം കാനഡയിലെ എല്ലാ സംഘടനാ നേതാക്കളും പ്രയോജനപ്പെടുത്താമെന്നും നെഫ്‌മ കാനഡയുടെ ട്രഷറർ ശ്രീ സോമൻ സക്കറിയ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി…

സംഘടനരംഗത്ത്  വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച്  NFMA-Canada

നോര്‍ത്തമേരിക്കയിലെ സംഘടനരംഗത്ത്  വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച്   NFMA-Canada. പുത്തന്‍ തലമുറയെ സംഘടനാ  നേതൃനിരയിലേക്ക് ഉൾപ്പെടുത്തി ശക്തവും  അനുകരണീയവുമായ പുതിയ സംഘടനാ ശൈലിയുമായാണ് National Federation of Malayalee Associations in Canada   (NFMA-Canada) ഇപ്പോൾ പ്രവർത്തന രംഗത്തു നിറഞ്ഞു നിൽക്കുന്നത്.  കാനഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി കാമ്പസുകളിലെ മലയാളി വിദ്യാർത്ഥി നേതാക്കളെ  ദേശീയ നിരയിൽ അണിനിരത്തിയാണ്  NFMA-Canada അതിന്റെ യൂത്ത് വിങ്  രൂപീകരിച്ചിരിക്കുന്നത്. യുവജനങ്ങൾ  പേരിനു മാത്രമായാണ് സംഘടനാ നേതൃത്വനിരയിൽ പലപ്പോഴും  സജീവമായിരുന്നത് എന്നാൽ കാനഡയിലെ  മലയാളി മുഖ്യധാരാ സംഘടനാ  പ്രവർത്തനം  ഇനി യുവജനങ്ങൾക്ക്‌ കൂടി ഉള്ളതാണ് എന്ന സന്ദേശമാണ് ഈ ദേശീയ സംഘടന സമൂഹത്തിനു നൽകുന്നത്.   കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ്  കനേഡിയൻ മലയാളി ഐക്യവേദി. യുവജനങ്ങളെ സംഘടനയുടെ നേതൃനിരയിൽ  അണിനിരത്തുന്നതിന്റെ ഭാഗമായി NFMA-Canada യൂത്ത് വിങ് എന്ന പേരിൽ സംഘടനയുടെ ദേശീയ യുവജന വിഭാഗം  പ്രവർത്തനം ആരംഭിച്ചു.  കാനഡയിൽ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലെ  വിദ്യാർത്ഥി സംഘടനാ നേതാക്കളെയും   മറ്റു സംഘടനകളിലെ  മലയാളീ സംഘടനാ രംഗത്തുള്ള…

മന്നത്ത് പത്മനാഭന്റെ 144 -ാം ജയന്തി

സമൂഹത്തിൽ നിലനിന്നിരുന്ന ദുഷ്പ്രവണതകൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങി ഒട്ടനവധി സാമൂഹിക പരിഷ്കരണ സമരങ്ങളുടെയും പ്രവർത്തനങ്ങളുടെയും നേതൃനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത മന്നത്ത് ആചാര്യന്റെ 144 -ാം ജയന്തിയാണ് ഇന്ന്. ജീവിത കാലഘട്ടം മുഴുവൻ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും, സാമൂഹിക – സാമുദായിക – സാംസ്കാരിക – വിദ്യാഭ്യാസ മേഖലയുടെ പുരോഗമന പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിച്ച അമൂല്യ വ്യക്തിത്വമാണ് അദ്ദേഹം.

കാനഡയില്‍ അടുത്ത വള്ളംകളിക്ക് താന്‍ എത്തിച്ചേരും സെനെറ്റര്‍ കെവിന്‍ തോമസ്

ഈ വരുന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന വിജയമാണ് സെനറ്റര്‍ ശ്രീ കെവിന്‍ തിമസിന്റെ വിജയം. പ്രമുഖ മാധ്യമമായ കേരള ടൈംസ് ചെയര്‍മാന്‍ ശ്രീ പോള്‍ കറുകപ്പള്ളില്‍ മുന്‍കൈ എടുത്തു നടത്തിയ സൂം മീറ്റിങ്ങില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ധാരാളം നേതാക്കന്മാര്‍ പങ്കെടുത്തു. മലയാളികള്‍ ഒന്നായി അണിചേര്ന്ന് സെനെറ്റര്‍ കെവിന്‍ തോമസിനെ വിജയിപ്പിക്കണമെന്നി മുഖ്യ സംഘടകനായ ശ്രീ പോള്‍ കറുകപ്പള്ളില്‍ അഭ്യര്‍ഥിച്ചു. ഫോക്കാന നേതാക്കളായ പ്രസിഡെന്‍റ് ജോര്‍ജി വര്ഗീസ്, സെക്രട്ടറി സജീമോന്‍ ആന്റണി, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ശ്രീ ഫിലിപ്പോസ ഫിലിപ് മുന്‍ ബോര്‍ഡു ഓഫ് ട്രസ്റ്റീ ചെയര്‍ ഡി മാമ്മന്‍ സി ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു . അടുത്ത ഓഗസ്റ്റ് 21നു നടക്കുന്ന കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് താന്‍ പങ്കെടുക്കുമെന്ന് സെനറ്റര്‍ കെവിന്‍ തോമസ് പരസ്യമായി പ്രഖ്യാപിച്ചു. ഇത് അദ്ദേഹത്തിന്റ്റെ…

മാർത്തോമ്മാ മെത്രാപ്പോലീത്താ. സ്ഥാനാഭിഷേകം നവംബർ 14ന്

മാർത്തോമ്മ സുറിയാനി സഭയുടെ പുതിയ അധ്യക്ഷനായി ഡോ ഗീവർഗീസ് മാർ തീയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത നവംബർ 14ന് സ്ഥാനമേൽക്കും. സ്ഥാനമേൽക്കുന്ന മെത്രപ്പോലീത്തയ്ക്ക് ഫൊക്കാന മുൻ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനും അമേരിക്കയിലെ പ്രമുഖ പ്രവാസി മലയാളീ നേതാവുമായ ഡോ മാമ്മൻ സി ജേക്കബ് ആശംസകൾ നേർന്നു ഡോ.അലക്സാണ്ടർ മാർത്തോമാ ഹാളിലെ പ്രത്യേക മദ്ബഹയിൽ ആണ് സ്ഥാനഭിഷേകശുശ്രൂഷകൾ. സിനഡിന്റേതാണ് തീരുമാനം. നവംബർ ആറിന് ചേരുന്ന സഭാ കൗൺസിൽ യോഗം ക്രമീകരണങ്ങൾ തീരുമാനിക്കുമെന്ന് സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് അറിയിച്ചു. ചടങ്ങുകൾ കോവിഡ്-19 ചട്ടപ്രകാരം ആയിരിക്കും. ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത ഒക്ടോബർ 18ന് കാലം ചെയ്തതിനെ തുടർന്നാണ് പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുന്നത്. ജൂലൈ 12ന് ഗീവർഗീസ് മാർ തീയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തിരുന്നു. ഒക്ടോബർ 2 മുതൽ സഭയുടെ ഭരണ ചുമതലകൾ നിർവഹിച്ചു വരികയാണ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത.

ഒരു ചരിത്രയുഗത്തിനു ശുഭസമാപ്തിയായി; ഇനി മറ്റൊരു ലോകത്തെ നക്ഷത്രമായി തിരുമേനി ഉദിച്ചുയരട്ടെ

ഫ്ലോറിഡ: ദൈവത്തിന്റെ അഭിഷിക്തൻ, കാലഘട്ടത്തിന്റെ ശക്തനായ പ്രവാചകൻ, ദൈവത്തോടും സഭയോടും തികഞ്ഞ ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തിയ മനക്കരുത്തുള്ള ധീര ക്രിസ്തു ഭടൻ — എന്നീ വിശേഷണങ്ങൾക്ക് തികച്ചും യോഗ്യനായ മഹാനായിരുന്നു  കാലം ചെയ്ത മാർത്തോമ്മാ സഭ പരമദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന്  ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ്. തിരുമേനിയുമായി ഒരു വ്യാഴവട്ടക്കാലം ബന്ധങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന താൻ  അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ അപാരതകൾ കണ്ടനുഭവിച്ചറിഞ്ഞ വ്യക്തിയാണെന്നും ഡോ. മാമ്മൻ സി. ജേക്കബ് അനുസ്മരിച്ചു. അടിയൊഴുക്കുകളെ ആഴത്തിൽ മനസിലാക്കിയ ഒരു ഭരണ തന്ത്രജ്ഞനായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ തിരുമേനി എക്കാലവും മുഖ്യ പരിഗണന നൽകിയിരുന്നത് വിശ്വാസ സമൂഹവും സഭയും എന്നിവ മാത്രമായിരുന്നു . സഭാ പരമായ കാര്യങ്ങളിൽ പലപ്പോഴും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ പതറാത്ത മനസ്സുമായി ഏതറ്റവരെയും പോകാൻ തയ്യാറായ ഒരു കർമ്മയോഗിയുമായിരുന്നു. സഭയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. സഭയുടെ നന്മയ്ക്കും…