പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്കോപ്പ അന്തരിച്ചു

ടൊറൊന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ മുന്‍ വികാരി ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു. സംസ്കാരം ഇന്നു (ശനി) മെയ് 15 നു പെരുമ്പാവൂരില്‍ നടത്തപ്പെടും. കലുഷിതമായി സംഘര്‍ഷാവസ്തയിലില്‍ മാസങ്ങളോളം വിശുദ്ധ ബലി മുടങ്ങി കിടന്ന ഇടവകയില്‍ കടന്നുവരികയും കൂദാശകര്‍മ്മങ്ങള്‍ പുനസ്ഥാപിച്ചതും ഇദ്ദേഹമാണ്. മൂന്നു വര്‍ഷകാലം ഫാ.ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ ടൊറൊന്‍റോ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ട്ടിച്ചു

കാനഡയിൽ വാഹന അപകടത്തിൽ വിദ്യാര്‍ത്ഥി നിര്യാതനായി

കുര്യനാട് സ്വദേശി കാനഡയിൽ വാഹന അപകടത്തിൽ നിര്യാതനായി. ചീങ്കല്ലേല്‍ പൂവ്വത്തിനാല്‍ സെബാസ്റ്റ്യന്‍ – മിനി ദമ്പതികളുടെ ഇളയ മകന്‍ ഡെന്നീസ് സെബാസ്റ്റ്യന്‍ (20) (Student in Fanshawe College London, Ontario) ആണ് അപകടത്തിൽ മരണമടഞ്ഞത് . ഡെന്നിസ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെ വന്ന യാത്രികരായ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനഡയില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആയിരുന്നു ഡെന്നിസ്.

സണ്ണി പനവേലില്‍ അന്തരിച്ചു

ഇടയാറന്മുള: ആറന്‍മുളയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സണ്ണി പനവേലില്‍ നിര്യാതനായി. പ്രവാസിമലയാളി നേതാവ് ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ ഭാര്യാപിതാവായ ഇദ്ദേഹത്തിന്റെ സംസ്‌കാരം ഇടയാറന്മുള ളാഹ സെന്തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു. ഭാര്യ:പരേതയായ മോളിക്കുട്ടി സാമുവേല്‍മക്കള്‍ : ഫിന്നി, മിനിമരുമക്കള്‍: ജയ, കുര്യന്‍ പ്രക്കാനം

സിസ്റ്റർ വി.ടി. ഏലിക്കുട്ടി യുടെ സംസ്കാരം സെപ്റ്റംബർ 28 തിങ്കൾ രാവിലെ 11.30 ന്

സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ സുവിശേഷകസിസ്റ്റർ വി.ടി. ഏലിക്കുട്ടി (83)യുടെ സംസ്കാരം സെപ്റ്റംബർ 28 തിങ്കൾ രാവിലെ 10.30 ന് സഹോദരപുത്രൻ ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ:ജോൺസൺ വി.ഇടിക്കുളയുടെ വസതിയിലെ ശുശ്രൂഷക്ക് ശേഷം 11.30 ന് തലവടി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബ യോഗം രക്ഷാധികാരി അഭി. റൈറ്റ്.റവ.തോമസ് സാമുവൽ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസനാധിപൻ അഭി.മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ തിരുമേനി ഭവനത്തിലെ ശുശ്രൂഷയിൽ പങ്കെടുക്കും. സംസ്കാര ശുശ്രുഷയുടെ തത്സമയ സംപ്രേഷണം ഗ്ലോറിയ ന്യൂസ് യുട്യൂബ് ചാനലിൽ കാണാവുന്നതാണ്.

വി എസ് ജോഷ്വാ അന്തരിച്ചു

കാനഡയിലെ പ്രമുഖ മലയാളീ സംഘടനാ നേതാവും ബ്രാംപ്ടൻ മലയാളീ സമാജത്തിന്റെ സെക്രട്ടറിയുമായ ശ്രീ ബിനു ജോഷ്വായുടെ പിതാവ് പത്തനംതിട്ട ,മല്ലശ്ശേരി വിളയിൽ വി എസ് ജോഷ്വാ നിര്യാതനായി. സംസ്‍കാരം നാളെ സെപ്റ്റംബർ 22 നു മല്ലശ്ശേരി സെന്റ് മേരിസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ സെമിത്തേരിയിൽ നടത്തപ്പെടും .

ജോസ് വർഗീസിന്റെ മാതാവ് വിക്ടോറിയ വർഗീസ് നിര്യാതയായി

കോട്ടയം. അഞ്ചേരി ചേരിയിൽ പരേതനായ സി.ജെ വർഗീസിന്റെ ഭാര്യ വിക്ടോറിയ വർഗീസ് (72) അന്തരിച്ചു. കാനഡയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും ബ്രാംപ്ടൻ മലയാളീ സമാജത്തിന്റെ കമ്മറ്റി അംഗവുമായ ശ്രീ ജോസ് വർഗീസിന്റെ മാതാവാണ് പരേത. സംസ്കാരം ഇന്ന് എറികാട് സെന്റ്. ജയിംസ് സി.എസ്.ഐ പള്ളിയിൽ നടത്തപ്പെടുന്നതാണ്. ആലുവ മണപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ : ജോസ് വർഗീസ് (കൊച്ചുമോൻ, കാനഡ), ബിന്ദു, പരേതരായ ബിജു, ബെന്നി.മരുമക്കൾ : ബ്രിന്ദ, ഷൈനി, പ്രിയൻ, ഷീബ.

തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, സംസ്‌കാരം ശനിയാഴ്ച നടത്തും

പാലക്കാട് വടക്കഞ്ചേരിയില്‍ നിര്യാതനായ വാക്കോട് തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, (നാകപ്പുഴ കാക്കനാട് കുടുംബയോഗം) സംസ്‌കാരംഓഗസ്റ്റ് 29 ശനിയാഴ്ച നടത്തും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെ സ്വവസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിച്ച്വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫെറോന പള്ളിയില്‍ സംസ്‌കാരം നടത്തും. ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം ഉള്‍പ്പടെ എട്ടു മക്കളുണ്ട്. 

ജോഷ്വാ ഫിലീപ്‌സ് (22) കാറപകടത്തില്‍ മരിച്ചു

ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ മെറിക്കില്‍ താമസിക്കുന്ന ജോഷ്വാ ഫിലീപ്‌സ് (22) കാറപകടത്തില്‍ മരിച്ചു. ഓഷ്യന്‍ പാര്‍ക്ക് വേയില്‍ രാത്രി രണ്ടു മണീയോടെയാണ് അപകടം. ജോഷ്വ ഓടിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാംഗ് കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറിഞ്ഞാണു അപകടം. സെയ് വില്ലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. പുതുപ്പള്ളി സ്വദേശി ബെന്നി ഫിലിപ്പിന്റെയും ആഷയുടെയും പുത്രനാണ്. മൂന്ന് ഇളയ സഹോദരിമാരുണ്ട്‌

ജോളി ഫിലിപ്പ് പുളിയനാല്‍ (44) ന്യൂയോര്‍ക്കില്‍ നിര്യാതനായി

തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 29-നു ബുധനാഴ്ച രാവിലെ 9 മണിക്ക് റോക്ക്‌ലാന്റിലെ 46 കൊണ്‍ക്ലിന്‍ അവന്യൂവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വച്ചു നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് സംസ്കാരം ഹാര്‍വെര്‍സ്‌ട്രോയിലുള്ള മൗണ്ട് റീപോസ് സെമിത്തേരിയില്‍. പരേതന്‍ തന്റെ ഏക സഹോദരന്‍ ജിമ്മി പുളിയനാല്‍, ജോണ്‍സി. ജിമ്മി, മരുമക്കളായ ഹന്നാ, ഹെലേന, ജോഷ്വാ എന്നിവരോടൊത്ത് താമസിച്ചുവരികയായിരുന്നു. യോങ്കേഴ്‌സില്‍ താമസക്കാരനായിരുന്ന ജോയി പുളിയനാലും, മോളിയും സമീപകാലത്താണ് റോക്ക്‌ലാന്റിലെ വെസ്റ്റ് നയാക്കിലേക്ക് താമസം മാറ്റിയത്. ആരംഭകാലം മുതല്‍ യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന സംഘടനയിലെ സജീവാംഗങ്ങളായിരുന്നു ജോയിയും മോളി പുളിയനാലും. പരേതന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി…

മേരി ജോര്‍ജ് (80) ടെക്‌സാസില്‍ നിര്യാതയായി

രാമപുരം കണിയാരകത്ത് കെ.ജെ. ജോര്‍ജിന്‍റെ ഭാര്യ മേരി (80) അമേരിക്കയിലെ ടെക്‌സാസില്‍ നിര്യാതയായി. സംസ്കാരം പിന്നീട് ടെക്‌സാസില്‍. പരേത മോനിപ്പള്ളി പാലയ്ക്കത്തടത്തില്‍ കുടുംബാംഗം. മക്കള്‍: വിജയ്, വിനു, ഡോ. ടോമി. മരുമക്കള്‍: സീമ, ഷാരണ്‍.