കേരളീയർക്ക്‌ എന്നും പ്രിയപ്പെട്ടകാബ്ബജ് തോരൻ ഇത്ര എളുപ്പത്തിലിലും രുചിയിലും തയ്യറാക്കാൻ പറ്റുമോ? നോർത്തമേരിക്കയിലെ അടുക്കള പാചകരുചിയുടെ പാചക വിദഗ്ധയായ ബിന്ദു അജി മാത്യുവിന്റെ പാചക കൂട്ട് പരീക്ഷിച്ചു നോക്കൂ, ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ

പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്കോപ്പ അന്തരിച്ചു

ടൊറൊന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ മുന്‍ വികാരി ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു. സംസ്കാരം ഇന്നു (ശനി) മെയ് 15 നു പെരുമ്പാവൂരില്‍ നടത്തപ്പെടും. കലുഷിതമായി സംഘര്‍ഷാവസ്തയിലില്‍ മാസങ്ങളോളം വിശുദ്ധ ബലി മുടങ്ങി കിടന്ന ഇടവകയില്‍ കടന്നുവരികയും കൂദാശകര്‍മ്മങ്ങള്‍ പുനസ്ഥാപിച്ചതും ഇദ്ദേഹമാണ്. മൂന്നു വര്‍ഷകാലം ഫാ.ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ ടൊറൊന്‍റോ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ട്ടിച്ചു

ബി എം എസ് ഡോക്ടർ ലൈവ് 34 മത്തെ ആഴ്ചയിലേക്കു

ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അവിടെ അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ മുപ്പത്തിനാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ആയ ഷിബു ചെറിയാൻ , യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,ഷീല പുതുക്കേരിൽ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിനു ജോഷ്വാ, മായ റേച്ചൽ തോമസ് തുടങ്ങിയവർ അറിയിച്ചു. ഇന്നേദിവസി ഏപ്രിൽ ‌ പത്തിന് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ ജോഷി ജേക്കബ് ,ഡോ ജീന ഡിക്രൂസ് എന്നിവർ Covid vaccines, protective outcomes and the emergence of viral variants എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതായിരിക്കും. കാനഡയിലെ പ്രമുഖ മലയാളി സംഘടനാ നേതാവും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷൻ (ലോമ) പ്രസിഡന്റും നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും ഫൊക്കാന…

നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ പങ്കെടുക്കുന്നു

കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയ പങ്കെടുക്കുന്നതായിരിക്കുമെന്നു നഫ്‌മാ കാനഡ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം ജനറൽ സെക്രെട്ടറി പ്രസാദ് നായർ നാഷണൽ സെക്രട്ടറി ജോൺ കെ നൈനാൻ തുടങ്ങിയവർ അറിയിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ഹൈക്ക മ്മീഷൻ മലയാളി സമൂഹത്തിന്റെത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് പ്രവാസിമലയാളികളുടെ ധാരാളം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇ തൊരു തുടക്കമാകട്ടെ. സമൂഹത്തിനു അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ അറിയേണ്ടതായി ഉണ്ട് . അത്യാവശ്യ സർവീസുകൾക്ക് ടോറോണ്ടോ ഓഫീസിൽ നിന്നും അടിയന്തിരമായി നമുക്ക്യ ലഭിക്കേണ്ട സർവീസുകളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കായി വേണ്ടി കോൺസിലേറ്റമായും എംബസിഐയുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലേക്കു ഹൈക്കമ്മീഷൻ മുൻകൈ എടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ കോൺസുലേറ്റ്മായി ജനോപകാര പ്രദമായ ബദ്ധങ്ങൾ സ്ഥാപിക്കാൻ നമമുടെ സമൂഹത്തിനു കഴിയുമെന്നും ഈ റിപ്പബ്ലിക്ദിനം അതിനു…

റോഷന്‍ മാത്യു വീണ്ടും ഷാറൂഖാനോടൊപ്പം ബോളിവുഡിൽ

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് ചിത്രത്തില്‍. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ‘ഡാര്‍ലിംഗ്‌സ’് എന്ന സിനിമയിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിലാണ് ചിത്രീകരണം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം

മലയാള സിനിമയിലേക്ക് ഒരു പുതുമുഖ വനിതാ സംവിധായിക

ഒന്റാറിയോ : 2020 യിൽ മലയാള ഫിലിം ഇൻറസ്ട്രിയിലേക്ക് ഒരു പുതുമുഖ വനിതാ സംവിധായിക ചുവടുവയ്പ്പു നടത്തുന്നു . ഒരു കനേഡിയൻ ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറുകയാണ് പ്രവാസി മലയാളികളുടെ വാനമ്പാടിയായ ശ്രീമതി സീമ ശ്രീകുമാർ. നോർത്തമേരിക്കയിലെ ആദ്യ ഓൺലൈൻ ടി വി ചാനലായ മലയാള മയൂരത്തിന്റെ വിജയത്തിന്റെ പാതയിൽ നയിച്ചത് ശ്രീമതി സീമ ആയിരുന്നു. സംഗീത സംഗമം എന്ന പരിപാടിയിലോടെ നോർത്തമേരിക്കയിലെ മലയാളികളുടെ മനംകവർന്ന അനുഗ്രഹീത ഗായികയാണ് ശ്രീമതി ശ്രീമ ശ്രീകുമാർ. എണ്പതു ശതമാനത്തിലേറെ കാനഡയിൽ വച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആണ് “ഒരു കനേഡിയൻ ഡയറി” കാനഡയിലെ ടൊറൻ്റോ , ഹാമിൽട്ടൺ, നയാഗ്ര, സോമ്പിൾ, ലണ്ടൻ ഒൺൻ്റാറിയോ, ടോബർ മോറി തുടങ്ങി മറ്റു പ്രധാന ഇടങ്ങളും കൂടുതൽ – 20 -25 ( ഡിഗ്രി ) തണുപ്പിലാണീ ഈ സിനിമയുടെ…

സെറീന വില്യംസ്‌ ഒരുങ്ങുന്നു

ന്യൂയോർക്ക്‌: ടെന്നീസ്‌ കോർട്ടിലെ പ്രായം തളർത്താത്ത പോരാളി സെറീന വില്യംസ്‌ യുഎസ്‌ ഓപ്പൺ ടെന്നീസിനൊരുങ്ങുന്നു. 24–-ാം ഗ്രാന്റ്‌ സ്ലാം കിരീടമാണ്‌ ലക്ഷ്യം. ആഗസ്‌ത്‌ 31 മുതൽ സെപ്‌തംബർ 13 വരെയാണ്‌ യുഎസ്‌ ഓപ്പൺ. കോവിഡ്‌ കാലത്തും യുഎസ്‌ ഓപ്പൺ നടത്താനാണ്‌ സംഘാടകരുടെ തീരുമാനം. ഇതിനെതിരെ ചില കളിക്കാർ രംഗത്തുവന്നിട്ടുണ്ട്‌. നൊവാക്‌ യോകോവിച്ചും റാഫേൽ നദാലും കളിക്കാനെത്തും. ആറുതവണ യുഎസ്‌ ഓപ്പൺ നേടിയ സെറീന കഴിഞ്ഞ രണ്ട്‌ വർഷം റണ്ണറപ്പായിരുന്നു. നവോമി ഒസാകയോടും ബിയാൻക ആൻഡ്രീസ്‌കുവിനോടുമാണ്‌ യഥാക്രമം തോറ്റത്‌.

ലെവൻഡോവ്‌സ്‌കിക്ക്‌ റെക്കോഡ്‌

ബെർലിൻ: റോബർട്‌ ലെവൻഡോവ്‌സ്‌കിക്ക്‌ പുതിയ റെക്കോഡ്‌. ജർമൻ ഫുട്‌ബോൾ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന വിദേശ കളിക്കാരനായി. 33 ഗോളുകളാണ്‌ ലീഗിന്റെ ഈ പതിപ്പിൽ ബയേൺ മ്യൂണിക്കിനായി ലെവൻഡോവ്‌സ്‌കി അടിച്ചത്‌. എസ്‌സി ഫ്രെയ്‌ബുർഗിനെതിരെ ഇരട്ടഗോൾ നേടിയതോടെയാണ്‌ പോളണ്ടുകാരൻ ഈ നേട്ടം കുറിച്ചത്‌. 2017ൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനായി പിയറി എമറിക്‌ ഒബമയങ്‌ നേടിയ മുപ്പത്തിയൊന്ന്‌ ഗോളിന്റെ റെക്കോഡാണ്‌ ലെവൻഡോവ്‌സ്‌കി തിരുത്തിയത്‌. 1972ൽ ജർമൻ ഇതിഹാസം ജെർഡ്‌ മ്യൂള്ളർ നേടിയ 40 ഗോളുകളാണ്‌ ലീഗിലെ റെക്കോഡ്‌. കഴിഞ്ഞ കളിയോടെ ജർമൻ ലീഗ്‌ ഉറപ്പിച്ച ബയേൺ ഫ്രെയ്‌ബുർഗിനെ 3–-1ന്‌ കീഴടക്കി. മറ്റൊരു മത്സരത്തിൽ ഡോർട്ട്‌മുണ്ട്‌ ആർബി ലെയ്‌പ്‌സിഗിനെ രണ്ട്‌ ഗോളുകൾക്ക്‌ കീഴടക്കി. എർലിങ്‌ ഹാലൻഡാണ്‌ ഗോളുകൾ കുറിച്ചത്‌.

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയലിന്‌ ജയം

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്‌ ജയം. ആദ്യ പകുതിയിലെ മൂന്ന്‌ ഗോളിൽ ഐബറിനെ കീഴടക്കി (3–-1). റയൽ പരിശീലകനായുള്ള സിനദിൻ സിദാന്റെ ഇരുനൂറാം മത്സരമായിരുന്നു ഇത്‌. ജയത്തോടെ 28 കളികളിൽ 59 പോയിന്റായി റയലിന്‌. രണ്ടാമതാണ്‌. ഒന്നാമതുള്ള ബാഴ്‌സലോണയ്‌ക്ക്‌ 61 പോയിന്റാണ്‌. ബാഴ്‌സ ഇന്ന്‌ ലെഗനെസിനെ നേരിടും. ആദ്യ പകുതിയിലെ മികവാണ്‌ റയലിന്‌ ജയമുറപ്പിച്ചത്‌. മുതിർന്ന താരങ്ങളായ ടോണി ക്രൂസ്‌, സെർജിയോ റാമോസ്‌, മാഴ്‌സെലോ എന്നിവരുടെ ഗോളിൽ അവർ കളി പിടിച്ചു. തുടക്കം പതറിയ ഐബർ രണ്ടാംപകുതി റയലിനെ പിടിച്ചുനിർത്തി. പെഡ്രോ ബിഗാസിലൂടെ ഒരു ഗോൾ മടക്കുകയും ചെയ്‌തു. സാന്റിയാഗോ ബെർണബ്യൂ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പരിശീലന ഗ്രൗണ്ടായ ആൽഫ്രെഡൊ ഡി സ്‌റ്റെഫാനോ സ്‌റ്റേഡിയത്തിലാണ്‌ റയൽ കളിക്കിറങ്ങിയത്‌. ഏദെൻ ഹസാർഡും കരിം ബെൻസെമയും റോഡ്രിയുമായിരുന്നു മുൻനിരയിൽ. തുടക്കമേ റയൽ കരുത്തുകാട്ടി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്തു കിട്ടിയ…

തുടങ്ങി മെസിയും ബാഴ്‌സയും

മാഡ്രിഡ്‌: ബലിയാറിക്‌ ദ്വീപിൽ ലയണൽ മെസിയും ബാഴ്‌സലോണയും കൊടുങ്കാറ്റായി ഉയർന്നു. കടലാൽ ചുറ്റപ്പെട്ട നഗരത്തിൽ മെസിയും കൂട്ടരും റയൽ മയ്യോർക്കയെ വേട്ടയാടി. നാല്‌ ഗോൾ ജയം. കോവിഡ്‌ ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവിൽ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സയ്‌ക്ക്‌ ഉജ്വല ജയം. ഒന്നടിച്ചും രണ്ട്‌ ഗോളിന്‌ വഴിയൊരുക്കിയും നായകൻ മെസി തിളങ്ങി. അർട്യൂറോ വിദാൽ, മാർട്ടിൻ ബ്രയ്‌ത്‌വൈറ്റ്‌, ജോർദി ആൽബ എന്നിവർ പട്ടിക തികച്ചു. ജയത്തോടെ പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക്‌ 28 കളികളിൽ 61 പോയിന്റായി. നീണ്ട ഇടവേളയുടെ ആലസ്യമുണ്ടായില്ല ബാഴ്‌സയ്‌ക്ക്‌. കൃത്യതയുള്ള മുന്നേറ്റങ്ങൾ. അതിവേഗം പന്ത്‌ കൈമാറി ചെറുപാസുകളിലൂടെ മുന്നേറ്റം. സസ്‌പെൻഷനിലായ പ്രതിരോധക്കാരൻ ക്ലെമന്റ്‌ ലാങ്‌ലെറ്റിനുപകരം ഇരുപത്തൊന്നുകാരൻ റോണാൾഡോ അരയുവോയെയാണ്‌ ബാഴ്‌സ പരിശീലകൻ ക്വികി സ്വെതിയെൻ കളത്തിലിറക്കിയത്‌. ലൂയിസ്‌ സുവാരസ്‌ പകരക്കാരുടെ നിരയിലായിരുന്നു. മെസിക്കൊപ്പം മുന്നേറ്റത്തിൽ ഒൺട്ടോയ്‌ൻ ഗ്രീസ്‌മാനും ബ്രയ്‌ത്‌വൈറ്റും ചേർന്നു. 66–-ാം മിനിറ്റിൽ വിദാൽ മയ്യോർക്കയ്‌ക്ക്‌…