കേരളീയർക്ക്‌ എന്നും പ്രിയപ്പെട്ടകാബ്ബജ് തോരൻ ഇത്ര എളുപ്പത്തിലിലും രുചിയിലും തയ്യറാക്കാൻ പറ്റുമോ? നോർത്തമേരിക്കയിലെ അടുക്കള പാചകരുചിയുടെ പാചക വിദഗ്ധയായ ബിന്ദു അജി മാത്യുവിന്റെ പാചക കൂട്ട് പരീക്ഷിച്ചു നോക്കൂ, ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ

വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികൾ ഇങ്ങിനെയാണ്‌: പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ…

മന്നത്ത് പത്മനാഭന്റെ 144 -ാം ജയന്തി

സമൂഹത്തിൽ നിലനിന്നിരുന്ന ദുഷ്പ്രവണതകൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങി ഒട്ടനവധി സാമൂഹിക പരിഷ്കരണ സമരങ്ങളുടെയും പ്രവർത്തനങ്ങളുടെയും നേതൃനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത മന്നത്ത് ആചാര്യന്റെ 144 -ാം ജയന്തിയാണ് ഇന്ന്. ജീവിത കാലഘട്ടം മുഴുവൻ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും, സാമൂഹിക – സാമുദായിക – സാംസ്കാരിക – വിദ്യാഭ്യാസ മേഖലയുടെ പുരോഗമന പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിച്ച അമൂല്യ വ്യക്തിത്വമാണ് അദ്ദേഹം.

കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 76,51,108 ആയി. 717 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,15,914 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 61,775 പേർക്കാണ് രോഗം ഭേദമായത്, ഇതോടെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. രാജ്യത്ത് നിലവിൽ 7,40,090 പേരാണ് ചികിത്സയിൽ കഴിയുന്നത്. 88.81 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.51 ശതമാനമാണ്.

ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു.

തിരുവല്ല:: മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. മാർത്തോമ്മസഭയുടെ 21ാമത്​ മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്​ച പുലർച്ചെ 2.38ന്​ തിരുവല്ല ബിലീവേഴ്​സ്​ ചർച്ച്​ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. രോഗം കലശലായതിനെ തുടർന്ന്​ ഒക്​ടോബർ 12ന്​ ​ ഡോ. ഗീവർഗീസ്​ മാർ തിയഡോഷ്യസ്​ സഫ്രഗൻ മെത്രാപൊലീത്തയുടെ നേതൃത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു. ഫിലിപ്പോസ് മാർ ക്രിസോസ്​റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ 21 ാ മനായി വാഴിക്കുകയായിരുന്നു. www.MayooramTV.com

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി ദുഃഖം രേഖപ്പെടുത്തി

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍.കോവിഡ് ഭീതിയ്ക്കിടയിലും അവസാനമായി അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ റെഡ് ഹില്‍സില്‍ എത്തിയത് സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരും ആയിരുന്നു . തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുളള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവധി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. സ്ഥിതി വീണ്ടും വഷളായതോടെ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മരണം സംഭവിക്കുന്നത്. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ഗാനരംഗത്തെ മഹാ മാന്ത്രികനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫെഡറെഷൻ ഓഫ് നാഷണൽ കേരളാ അസോസിയേഷൻസ്…

പരാജയപ്പെട്ട സ്ഥാനാർഥി ഇലക്ഷൻ കമ്മറ്റിയെ പുറത്താക്കി

കൗതുകവാർത്ത തിരഞ്ഞെടുപ്പു വഴി പുതിയ കമ്മറ്റി നിലവിൽ വരുകയും താങ്കളുടെ സ്ഥാനം അപ്രതീക്ഷിതമായി നഷ്ടപ്പെടുകയും ചെയ്തതിൽ നിരാശനായ മുൻ ഫൊക്കാന സെക്രട്ടറി ഇലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടു. ഇക്കഴിഞ്ഞ ഫൊക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സെക്രട്ടറി സ്ഥാനത്തു തുടരാൻ ആഗ്രഹിച്ച ഇദ്ദേഹത്തിന് കിട്ടിയ ഇരുട്ടടി ആയിരുന്നു പുതിയ കമ്മറ്റിയുടെ വിജയം. ഭരണനിരാശയിൽ മനം മടുത്ത ഇദ്ദേഹത്തിന് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് ഇക്കഴിഞ്ഞ ദിവസം സംഘടനയിൽ അവസാന താക്കീത് നൽകിയിരുന്നു. മുൻ സെക്രട്ടറിയോട് സഹതാപം ഉണ്ടെങ്കിലും താങ്കൾക്ക് ഇലക്ഷൻ നടപടികളുമായി സഹകരിക്കാതെ മുഖം തിരിച്ചു നിന്നവരെ സഹായിക്കാൻ മറ്റു മാർഗം ഒന്നുമില്ലായിരുന്നു എന്നു ഫൊക്കാന തിരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങൾ അറിയിച്ചു

ഫൊക്കാനക്കു പുതിയ ഭരണസമിതി

ന്യൂജേഴ്സി:ഫൊക്കാനയുടെ പുതിയ ഭാരവാഹികളെ പ്രഖാപിച്ചു. ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷൻ ശ്രീ കുര്യൻ പ്രക്കാനം സൂം മീറ്റിംഗിൽ ആണ് വിജയികളെ പ്രഖാപിച്ചതു. നോമിനേഷൻ സൂക്ഷ്‌മ പരിശോധനയിൽ മൂന്നു പേരുടെ നോമിനേഷൻ തള്ളപ്പെട്ടതായി ഇലക്ഷൻ കമ്മറ്റി അറിയിച്ചു. ഒരു സ്ഥാനത്തേക്കും ഒന്നിലധികം പത്രിക നൽകാത്തതിനാൽ എല്ലാ സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ശ്രീ കുര്യൻ പ്രക്കാനം ശ്രീ ഫിലിപ്പോസ് ഫിലിപ്പ് ശ്രീ ബെൻ പോൾ എന്നിവരായിരുന്നു ഇലക്ഷൻ കമ്മറ്റി അംഗങ്ങൾ.വളരെ സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് ഫൊക്കാനയിൽ നടന്നത് . പത്ര പ്രസ്താവന കണ്ട് ലോകത്തൊരു ഇലക്ഷൻ കമ്മീഷനും നോമിനേഷൻ സ്വീകരിക്കാൻ പറ്റില്ല. കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാ അംഗസംഘടനകളെയും ഇ മയിൽ വഴിയായും മാധ്യമങ്ങൾ വഴിയായും ഫൊക്കാന തിരഞ്ഞെടുപ്പ് വെബ് സൈറ്റ് വഴിയായും ഇലക്ഷനെ സംബന്ധിച്ച വിശദ അറിയിപ്പുകൾ നല്കിരുന്നതാണ്. ജൂലൈ 27 ആയിരുന്നു നോമിനേഷൻ സമർപ്പിക്കേണ്ട അവസാന…

ഓണ്‍ലൈന്‍ മലയാളി മഹാസമ്മേളനം കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷന്‍ കമ്മിറ്റികൾ നിലവിൽ വന്നു.

അമേരിക്കയിലെയും  കാനഡയിലെയും മലയാളികളുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്താനിരിക്കുന്ന വീഡിയോ സംവാദത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  ജൂലൈ 18 നു ശനിയാഴ്ച രാവിലെ 10.30 നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോർത്ത് അമേരിക്കയിലെ പ്രവാസി  മലയാളികളുമായി സംവാദം നടത്തുന്നത്.നോർത്ത് അമേരിക്കയിലെ മലയാളികളുടെ  ആത്മാഭിമാനമായ പതിനൊന്നാമത്  കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവർണർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. കാനഡായിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്ന  ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി  കോർഡിനേഷർ കമ്മിറ്റികൾ നിലവിൽ വന്നു. അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ  സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിവിധ സംഘടനകളുടെ നേതാക്കന്മാർ അടങ്ങിയ ഒരു കോർഡിനേഷൻ കമ്മറ്റി നിലവിൽ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകർ ആയ പോൾ കറുകപള്ളിയും കുര്യൻ പ്രക്കാനവും അറിയിച്ചു. …

കാർ മുത്തച്ഛന്മാർ ഈ വീടിന്റെ ഐശ്വര്യം!

പാലക്കാട്: വിന്റേജ് കാറുകളെ സ്നേഹിക്കുന്നൊരു മനുഷ്യനുണ്ട് പാലക്കാട് പട്ടണത്തിൽ. ചന്ദ്ര നഗറിൽ രാജേഷ് അംബാൾ. വീട്ടുമുറ്റത്തിന്നുണ്ട്, പ്രൗഢിയോടെ 14 പേർ. ഇഷ്ടം കൂടിക്കൂടി അടുത്തതിനുള്ള അന്വേഷണത്തിലാണ് കക്ഷി.പഴക്കം കൂടുംതോറും രാജേഷിന് കാറുകളോടുള്ള പ്രിയവും കൂടും. വിവിധ മോഡൽ ന്യൂ ജെൻ കാറുകൾ റോഡിലൂടെ ചീറിപ്പായുമ്പോൾ രാജേഷ് തേടിപ്പിടിക്കുന്നത് മുത്തച്ഛൻ കാറുകളെ.1933 മോഡൽ ഫിയറ്റ് ബെല്ലിയയാണ് കൂട്ടത്തിലെ മുതുമുത്തച്ഛൻ. 1936ലെ മോറിസ് -8 തൊട്ടപ്പുറത്ത്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ജീപ്പ് (പെട്രോൾ, ഡീസൽ), അംബാസഡർ ലാൻഡ് മാസ്റ്റർ, ഒ.എച്ച്.വി, ഡോഡ്ജ് ഡാർട്ട്, കോറോണട്ട്, ക്രിസ്ലർ, കോണ്ടസ എന്നിങ്ങനെ പോകുന്നു കാറുകളുടെ നിര.പ്രായാധിക്യം ഒന്നിനെയും ബാധിച്ചിട്ടില്ല, എല്ലാം നല്ല കണ്ടീഷനാണ്. ഏതൊരു കാറ് വാങ്ങിയാലും കുടുംബത്തോടെ ഊട്ടിയിലേക്കൊരു യാത്ര നിർബന്ധം.അംബാൾ പ്രിന്റിംഗ് പ്രസ് ഉടമയായ രാജേഷ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര നടത്തിയാലും ആദ്യം അന്വേഷിക്കുക കാറുകളുടെ സ്ക്രാപ്പുകൾ ലഭിക്കുന്ന സ്ഥലമാണ്.…