ആവേശം അലകടലാക്കി – കെ സുധാകരൻ അമരത്തേക്കു

നവ വസന്തം കോരിചൊരിഞ്ഞ്‌ കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വുമായി അയാൾ വരുന്നു . ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാൻ കഴിവുള്ള കേരളത്തിലെ കോൺഗ്രസുകാരുടെ ആവേശം. അതെ ഇടതുകോട്ടകളിൽ ഭയപ്പാട് ആരംഭിച്ചോ? അതോ കോൺഗ്രസ്പാലയത്തിൽ ഒത്തുകളി ആരംഭിച്ചോ? ഏത്കളിക്കും കെ സുധാകരൻ റെഡി. സതീശന് ആത്മബലം ഇരട്ടിയയാകുന്ന അപൂർവ്വ കാഴ്ച കേരളം മണ്കുളിര്ക്കെ കണ്ടു. എന്നിരുന്നാലും ഇനി ഒരാൾ കൂടി വന്നാലേ അണികളുടെ സ്വപ്നം സാക്ഷാത്കരിക്കൂ. അതെ അയാൾ കൂടി കൈകൊടുത്താൽ ഒരു ശക്തിക്കും തടയാനാവാത്ത യാഗാശ്വമായി കോൺഗ്രസ് രൂപപ്പെട്ടുകഴിയും. കെ കരുണാകരനോട് അന്ന്അ ചെയ്ത അനീതികൾ ഒന്നന്നായി ചിലരെ ഒക്കെ വേട്ടയാടാൻ ആരംഭിച്ചിരിക്കുന്നു. അത് കാലത്തിന്റെ നീതി. ആ ഹസ്സനിക്കയെ ചുരുട്ടി വെളിയിൽ കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . എന്തായാലും കുളിരായി മുരളീരവം എത്തിയാൽ കളി കയ്യിൽ നിൽക്കില്ല അതുറപ്പ് .വിപ്ലവം പ്രസംഗിച്ച തീപ്പൊരികൾക്ക്…

വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികൾ ഇങ്ങിനെയാണ്‌: പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ…

കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും കേരളത്തോട് ചേർന്ന് നിൽക്കുന്ന ദ്വീപിൽ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ വേദനയുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരനായ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണ്.

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട്…

സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.

നിരണം: എടത്വ സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കൈമാറിയത്. പിതാവ് സുധീർ കെ. കൈതവന കോർഡിനേറ്റർ ആയി ഉള്ള സൗഹൃദ വേദി സന്നദ്ധ സേനയാണ് സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്കുന്നത്. നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനിടയിൽ ആറ് മാസം പ്രായമായ കുട്ടിയുടെ വിശപ്പടക്കാൻ പാൽപൊടി കൊണ്ട് കൊടുത്ത സംഭവം അച്ചനിലൂടെ…

വി ഡി സതീശൻ പ്രതിപക്ഷ നേതാവ്, തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെ- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായപ്പോൾ ലഭിച്ച പിന്തുണയുടെയും കണക്കെടുക്കട്ടെ. ജനകീയപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചോയെന്നും കാലം പഠിക്കട്ടെ. സർക്കാരിന്റെ നല്ല ചെയ്തികളെ താൻ പിന്തുണച്ചിട്ടുണ്ട്. പ്രളയം, ഓഖി,നിപ്പ, കൊവിഡ് കാലങ്ങളിൽ സർക്കാരിനൊപ്പം നിന്നു എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.  കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും പറവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി ഡി സതീശൻ.തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക്  വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്.വർഗീയതയെ കേരളമണ്ണിൽ കുഴിച്ചുമൂടും, അതിനാണ് ആദ്യ പരിഗണന നല്‍കുകയെന്നു ശ്രീ സതീശൻ പറഞ്ഞു.

കർക്കശത്തിന്റെ കരുത്തുമായി രണ്ടാം വരവ്

തിരുവനന്തപുരം: പ്രളയത്തിന്റെയും മഹാമാരിയുടെയും മഹാവിപത്തു നാടാകെ ഭീതി വിതച്ചപ്പോൾ ചങ്കൂറ്റത്തിൻറെ ഹൃദയസ്പർശം നേരിട്ടറിഞ്ഞ മലയാളി അവസാനം കരുതലിന്റെ പ്രിയ നായകനെ മാറോടുചേർത്തുവെച്ചു താങ്കളുടെ വോട്ടവകാശം അമർത്തി രേഖപ്പെടുത്തി അങ്ങനെ നാടര്‍പ്പിച്ച വിശ്വാസത്തിന്റെ പേരാണ് സ.പിണറായി വിജയന്‍. 76-ന്റെ നിറവിൽ ഇദ്ദേഹം ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ആരംഭിച്ചിരിക്കുകയാണ് . ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്. 1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനാണ് ഇന്നത്തെ കേരളത്തിന്റെ ജനനായകൻ.

കാരുണ്യഹസ്തമായി കോന്നിയിലെ ഒരുകൂട്ടം യുവജനങ്ങൾ

കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ പി ഇ യുടെ നേതൃത്വത്തിൽ വിവിധ കോവിഡ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഈ ദിവസങ്ങളിൽ കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം, കോന്നിയിലും അനുബന്ധിതപ്രദേശങ്ങളിലെ തെരുവുകളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡൻസ് കേഡറ്റുമാർക്കും ആഹാരവും കുടിവെള്ളവും നൽകി വരുന്നു.അതിതീവ്രമായിതുടരുന്ന കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസമായി കോന്നി പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെതന്നെ ‘കോവിഡ് ഹെൽപ്പ് ഡെസ്ക്ക്’ പ്രവർത്തനം ആരംഭിച്ചിരുന്നു.കോവിഡ് വാക്സിനേഷന് ആവശ്യമായ രജിസ്‌ട്രേഷൻ,അടിയന്തരമരുന്നുകൾ എത്തിച്ചു കൊടുക്കുക,ആവശ്യമുളളവർക്ക് വാഹന ക്രമീകരണം, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണകിറ്റ് എത്തിച്ചു നൽകുക തുടങ്ങിയ കർമ്മപദ്ധതികൾക്കാണ് ഹെൽപ്പ് ഡെസ്ക്ക് നേതൃത്വം നൽകി വരുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്

രണ്ടാം പിണറായി സർക്കാരിന് കാനഡയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണൽ ഫെഡറേഷൻ ഓഫ്ജ മലയാളി അസ്സോസിയേഷൻസ്ന ഇൻ കാനഡ ആശംസകൾ അറിയിച്ചു. ജനക്ഷേമ നടപടികളുമായി പുതിയ സർക്കറിന് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും പ്രവാസി സമൂഹത്തിനു വളരെ പ്രതീക്ഷയാണ് രണ്ടാം പിണറായി സർക്കാരിൽ ഉള്ളതെന്നും NFMA കാനഡ നാഷണൽ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ കുര്യൻ പ്രക്കാനം പറഞ്ഞു . പ്രവാസികാര്യങ്ങൾക്കായി ഊന്നൽ നൽകിയുള്ള സർക്കാരിന്റെ തുടര്ഭരണത്തിനു എല്ലാ മലയാളി സംഘടനകളുടെയും പേരിൽ ആശംസകൾ അറിയിക്കുന്നതായി NFMA കാനഡ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ, സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി തോമസ്, സജീബ് ബാലൻ,മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻട്രഷറർ സജീബ് കോയ , ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ബിജു…

കനേഡിയൻ ലയൺസ് അഗ്രോ ക്ലിനിക് മെയ് ഒന്നിന്

ടീംകനേഡിയൻലയൺസിന്റ്റെനേതൃത്വത്തിൽഈവർഷംകാനഡയിൽപുതിയതായിആരംഭിക്കുന്നഅഗ്രോക്ലിനിക്കിന്റ്റെആദ്യസൂം മീറ്റിംഗ്മെയ്ഒന്നാംതീയതിശനിയാഴ്ചവൈകുന്നേരം 7 :30 ന്.പരമ്പരാഗതമായിമലയാളികൾപരിശീലിച്ചുവന്നകാർഷികനാട്ടറിവുകളുംപൊടികൈകളുംപരസ്പരംപങ്കുവെച്ചുംകൈമാറിയുംകൃഷിരീതികൾവിപുലപ്പെടുത്തുകഎന്നഉദ്ദേശത്തോടെയാണ്ലയൺസ്‌അഗ്രോക്ലിനിക്‌ആരംഭിക്കുന്നത് . കാർഷികസംസ്കൃതിയിലുടെകനേഡിയൻമലയാളികൾക്കിടയിൽപരസ്പരസഹകരണംവർധിപ്പിക്കാനുംഉപയോഗശേഷംഅധികംവരുന്നകാർഷികോല്പന്നങ്ങൾആവശ്യക്കാർക്കുപരസ്പരംകൈമാറാനുളളഒരുവേദിയുമാണ്അഗ്രോക്ലിനിക്‌ .മെയ്മുതൽസെപ്റ്റംബർവരെയുള്ളസമയത്തിനുള്ളിൽഅനുകൂലമായകാലാവസ്ഥപ്രയോജനപ്പെടുത്തികൊണ്ട്എങ്ങനെവീട്ടാവശ്യത്തിനുള്ളപച്ചക്കറിലാഭകരമായിഉൽപ്പാദിപ്പിക്കാംഎന്ന്മനസിലാക്കാനുംപഠിക്കാനുമുള്ളഅവസരമാണ്ലയൺസ്‌അഗ്രോക്ലിനിക്കിലൂടെകൈവരുന്നത് . TCL അഗ്രിചലഞ്ജഡ്‌ജുംമുൻകാർഷികഓഫീസറുമായിരുന്നഡാലിയജോസ്, 2020 യിലെ TCL കർഷകശ്രീഅവാർഡ്ജേതാവ്സജിവർഗീസ്എന്നിവർനയിക്കുന്നവെബ്ബിനാറിന്റെമോഡറേറ്റർജിൻസിവർഗീസ്ആണ് . സൂംമീറ്റിംഗ്ഐ. ഡി -895 6407 5128 പാസ്സ്‌വേർഡ്-460657. കൂടുതൽവിവരങ്ങൾക്ക്വിനുദേവസ്യ – 647 896 4207 , ഫെലിക്സ്ജെയിംസ് – 289 995 0555 , ഡെന്നിസ്ജേക്കബ് – 647 515 9727മൈക്കിൾആന്റർ – 647 8778474,ബിനുജോസഫ്-416 543 3468 , ജയദീപ്ജോൺ- 647 2283 800, ജിസ്കുര്യൻ-647 712 9911എന്നിവരെബന്ധപ്പെടുകയോhttps://www.teamcanadianlions.ca/or  https://www.facebook.com/teamcanadianlionsസന്ദര്ശിക്കുകയോചെയ്യണമെന്ന്സംഘാടകർഅറിയിച്ചു .