ഡോക്ടർ ലൈവ് ഇരുപത്തി എട്ടാമത്തെ ആഴ്ചയിലേക്ക്

ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അവിടെ അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ ഇരുപത്തിഎട്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ആയ ഷിബു ചെറിയാൻ , യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,ഷീല പുതുക്കേരിൽ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിനു ജോഷ്വാ, മായ റേച്ചൽ തോമസ് തുടങ്ങിയവർ അറിയിച്ചു. ഇന്നേദിവസി ഫെബ്രുവരി ഇരുപതിന്‌ കേരളത്തിലെ പ്രമുഖ ആസ്തിരോഗ വിദഗ്‌ധനായ ഡോ അശോക് തോമസ് നടു വേദനയും പ്രശ്നപരിഹാരവും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതായിരിക്കും. കാനഡയിലെ പ്രശസ്ഥ നൃർത്തകിയും കഥകളി ആർട്ടിസ്റ്റും നൃത്താധ്യാപികയുമായ പ്രീത കണ്ടൻചാത്ത മുഖ്യ അഥിതിയും ആയിരിക്കും