കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും കേരളത്തോട് ചേർന്ന് നിൽക്കുന്ന ദ്വീപിൽ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ വേദനയുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരനായ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണ്.

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും ആശംസകൾ

കേരള നിയമസഭയുടെ ഇരുപത്തൊന്നാമതു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഇൻ കാനഡ (NFMA Canada) ആശംസകൾ അറിയിച്ചു.ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ഇരുവർക്കും അവരുടെ സ്ഥാനലബ്‌ധികൾ മൂലം സാധിക്കട്ടെയെന്നു NFMAC ഭാരവാഹികൾ ആശംസിച്ചു www.Nfmac.org

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട്…

സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.

നിരണം: എടത്വ സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കൈമാറിയത്. പിതാവ് സുധീർ കെ. കൈതവന കോർഡിനേറ്റർ ആയി ഉള്ള സൗഹൃദ വേദി സന്നദ്ധ സേനയാണ് സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്കുന്നത്. നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനിടയിൽ ആറ് മാസം പ്രായമായ കുട്ടിയുടെ വിശപ്പടക്കാൻ പാൽപൊടി കൊണ്ട് കൊടുത്ത സംഭവം അച്ചനിലൂടെ…

ലക്ഷദീപിന്റെ അസ്തിത്തം നിലനിർത്താൻ നമ്മൾക്ക് കൈകോർക്കാം

“അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.പിന്നീടവർ തൊഴിലാളികളെ തേടി വന്നുഅപ്പോഴും ഞാൻ ഭയപ്പെട്ടില്ല,കാരണം ഞാനൊരു തൊഴിലാളി അല്ല.പിന്നീടവർ ജൂതൻമാരെ തേടി വന്നു.അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,കാരണം ഞാനൊരു ജൂതനായിരുന്നില്ല.ഒടുവിൽ അവർ എന്നെ തേടി വന്നു.അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.” – ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനത വളരെയധികം യാതനകളിലൂടെ പോകുന്ന അവസ്ഥയാണ്. ലക്ഷദീപിന്റെ അസ്തിത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്. കേരളത്തിന്റെ ഒരു വശത്തു കിടക്കുന്ന ഈ ദ്വീപ് സഞ്ചാരികളുടെ പറദീസയും, തെളിമായാർന്ന വെള്ളവും, കാലാവസ്ഥയും ലക്ഷദീപിനെ വേറിട്ടു നിർത്തുന്നു. വനത്തെയും, ടൂറിസവും ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേർത്ത് നിർത്താം, അവർക്ക്…

റോസ്റ്റ് ചിക്കനും വെജിറ്റബിള്‍സ് -രുചികരമായ ഒരു വിഭവം

രുചികരമായ ഒരു വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഈ വീഡിയോ കണ്ടു നോക്കൂ . ബിന്ദുസ് കിച്ചനില്‍ നിന്നും നിങ്ങളുടെ മേശപ്പുറത്തേക്ക് രുചികരമായ ഒരു വിഭവം