ഡല്‍ഹിയില്‍ കനത്ത മഴ: കുത്തൊഴുക്കില്‍ വീട് ഒലിച്ചുപോയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം.കുത്തൊഴുക്കില്‍ വീട് ഒലിച്ചുപോയി.ഡല്‍ഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗര്‍ ചേരിയിലാണ് കനാലിലെ കുത്തൊഴുക്കില്‍ വീട് ഒലിച്ചുപോയിത്.

വീടിനുള്ളില്‍ ആളില്ലാത്തത് വലിയ ദുരന്തമൊഴിവാക്കി.ഒഴുക്കുചാല്‍ നിറഞ്ഞൊഴുകിയപ്പോള്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ അടിത്തറ തകര്‍ന്ന് വീട് പൂര്‍ണമായും ഒലിച്ചുപോകുകയായിരുന്നു. വീട് ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വീട് വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ സമീപവാസികള്‍ നിലവിളിക്കുന്നതും കേള്‍ക്കാം.കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മിന്റോ പാലത്തിനു സമീപം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ കണ്ടെത്തി. മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.
പല റോഡുകളിലും പാലങ്ങളിലും വെള്ളം കയറി.

Related posts