കനേഡിയൻ മലയാളി ഐക്യവേദി ആദ്യ സ്വന്തന്ത്രദിനാഘോഷം

കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി അതിന്റെ പ്രവർത്തനം ദേശീയ തലത്തിൽ ശക്തമാക്കുന്നു . ഇന്ത്യൻ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ഓഗസ്റ്റ് 15 നു വൈകിട്ട് ഏഴ് മണിക്ക് ആഘോഷിക്കാൻ കാനഡയിലെ സംഘടനകളുടെ സംഘടനയായ മലയാളി ഐക്യവേദി തീരുമാനിച്ചിരിക്കുന്നതായി ഐക്യവേദി ആഡ് ഹോക്ക് കമ്മറ്റി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു.

നാളെ നടക്കുന്ന വിപുലമായ സ്വതന്ത്രദിനാഘോഷത്തിൽ കാനഡയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അതിഥികളായി പങ്കെടുക്കുന്നതാണ്. ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ , എം പി റൂബി സഹോത , എം പി പി ദീപക് ആനന്ദ് ,എം പി പി അമർജ്യോതി സന്ധു തുടങ്ങിയവർ ഈ ആദ്യ സ്വാതന്ത്രദിനാഘോഷങ്ങളിൽ പങ്കു ചേരും. ഒപ്പം കാനഡയുടെ വിവിധ പ്രൊവിൻഷ്യൽ ഉള്ള സംഘടനാ നേതാക്കന്മാർ അഭിസംബോധന ചെയ്തു സംസാരിക്കും.

ചടങ്ങുകൾ ഉടനടി ഐക്യവേദിയുടെ ഫേസ് ബുക്ക് പേജിൽ ലൈവ് ചെയ്യുന്നതായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

Join Zoom Meeting
https://us02web.zoom.us/j/87966841515

https://www.facebook.com/Canadianmalayaleefederation/

Related posts