എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി ദുഃഖം രേഖപ്പെടുത്തി

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍.കോവിഡ് ഭീതിയ്ക്കിടയിലും അവസാനമായി അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ റെഡ് ഹില്‍സില്‍ എത്തിയത് സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരും ആയിരുന്നു .

തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുളള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവധി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. സ്ഥിതി വീണ്ടും വഷളായതോടെ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മരണം സംഭവിക്കുന്നത്. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.

ഗാനരംഗത്തെ മഹാ മാന്ത്രികനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫെഡറെഷൻ ഓഫ് നാഷണൽ കേരളാ അസോസിയേഷൻസ് ഇൻ കാനഡാ ( മലയാളി ഐക്യവേദി) അഗാധദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനവും ഐക്യവേദിയുടെ മറ്റു നേതാക്കളായ ശ്രീ പ്രസാദ് നായർ ,അജു ഫിലിപ് , സോമൻ സക്കറിയ ,ജോജി തോമസ് ,സുമൻ കുര്യൻ , മനോജ് ഇടമന , ജോൺ കെ നൈനാൻ , സിജോ ജോസഫ് ,ജെറി ജോയ്, സജീവ് ബാലൻ ,എബ്രഹാം ഐസക്, ഷാജി കുര്യൻ തുടങ്ങിയ കാനഡയിലെ അസ്സോസിയേഷൻ നേതാക്കളും ക്ലബ്ബ്കളുടെയും മറ്റു എല്ലാ സംഘടനകളുടെയും നേതാക്കളും സംയുക്തമായി അറിയിച്ചു.

Related posts