മന്ത്രി പ്രിയങ്കാ രാധാകൃഷ്ണനു ആശംസകൾ

ന്യൂസിലാൻഡിലെ ജസീന്ത ആർഡൻ സർക്കാറിൽ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണൻ. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്.

രണ്ടാം തവണയാണ് പ്രിയങ്ക എം.പിയാകുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക.

പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.

പ്രിയങ്കാ രാധാകൃഷ്ണനു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആശംസകൾ നേർന്നു.കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്. മുഖ്യമന്ത്രി തൻ്റെ സന്ദേശത്തിൽ പറഞ്ഞു .

കേരളം ടൈംസ് ചെയർമാൻ ശ്രീ പോൾ കറുകപ്പള്ളിപ്രിയങ്ക രാധാകൃഷ്ണനു ആശംസകൾ അറിയിച്ചു

പ്രിയങ്കാ രാധാകൃഷ്ണന്റെ സ്ഥാനലബ്ധിയിൽ ലോകത്തുള്ള എല്ലാ പ്രവാസി മലയാളികളും അഭിമാനിക്കുന്നുവെന്ന് കനേഡിയൻ മലയാളി ഐക്യവേദി (നഫ് മാസ് ) പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം പറഞ്ഞു .

Related posts