കനേഡിയൻ മലയാളി ഐക്യവേദി കേരളപ്പിറവി ആഘോഷിക്കുന്നു

കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡ (NAFMAC ) നവംബർ 08 നു ഓൺലൈൻ ആയി കേരളപ്പിറവി ആഘോഷിക്കുന്നു . സംഘടനയുടെ വിവിധ പ്രൊവിൻസുകളിലെ നേതാക്കൾ ഈ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നതാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ ഉള്ള സംഘടനാ നേതാക്കൾ ഓണ്ലൈനിയിൽ സമ്മേളിക്കുകയും കാനഡയിലെ മലയാളികൾക്ക് ഒരു മാതൃ സംഘടനാ ഇവിടെ ആവിശ്യമാണെന്ന ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് ഉള്ള നടപടികൾക്കായി കാനഡയിലെ സംഘടനാ നേതാവ് ശ്രീ കുര്യൻ പ്രക്കാനത്തെ അഡ്‌ഹോക്ക് പ്രസിഡന്റായി യോഗം നിശ്ചയിച്ചു . തുടർന്ന് അദ്ദേഹം വിവിധ തലങ്ങളിൽ ഉള്ള നേതാക്കളുമായി ചർച്ചകൾ നടത്തുകയും കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനക്കുള്ള ആദ്യ ഔദ്യോഗിക തിരഞ്ഞെടുപ്പ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്താനും തീരുമാനിച്ചു.

ഏതാണ്ട് മുപ്പതോളം സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ അഡ്‌ഹോക് പ്രസിഡണ്ട് ശ്രീ കുര്യൻ അധ്യക്ഷത വഹിച്ചു, കാനഡയിലെ പ്രമുഖ സംഘടനാ നേതാക്കൾ വിവിധ സ്ഥാനങ്ങളിലേക്ക് ഐക്യകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്ക പെട്ട എല്ലാ പുതിയ ഭാരവാഹികൾക്കും മുൻ അഡ്‌ഹോക് പ്രസിഡന്റും പുതിയ നാഷണൽ പ്രസിഡണ്ടുമായ ശ്രീ കുര്യൻ പ്രക്കാനം അഭിന്ദനം അറിയിച്ചു . പുതിയ ഭാരവാഹികൾക്കും നാഷണൽ കമ്മറ്റി അംഗങ്ങളും സംഘടയുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കണമെന്ന് നിയുക്ത നാഷണൽ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനവും സംഘാനയുടെ നിയുക്ത ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായരും ഉത്‌ബോധിപ്പിച്ചു .

പുതിയ ഭാരവാഹികളുടെ ലിസ്റ്റ് കേരളപിറവിയോട് അനുബന്ധിച്ച ചടങ്ങിൽ പ്രഖ്യാപിക്കുകയും ആ യോഗത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്ക്കുന്നതുമാണ്.

സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നേതാക്കൾ NFMAC കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു

Related posts