പ്രവാസികാര്യാ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു പ്രതീക്ഷക്കു വകനൽകുന്നു – കനേഡിയൻ മലയാളി ഐക്യവേദി

പ്രവാസികാര്യാ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു പ്രതീക്ഷക്കു വകനൽകുന്നു – കനേഡിയൻ മലയാളി ഐക്യവേദി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്രം കുറിച്ച പിണറായി സർക്കാരിൽ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായി ലോക കേരള സഭാംഗവും കാനഡയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണൽ ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ ഓഫ് കാനഡയുടെ നാഷണൽ പ്രസിഡന്റുമായ കുര്യൻപ്രക്കാനം പറഞ്ഞു. മുഖ്യമന്ത്രിയെ പ്രവാസിലോകത്തിന്റെ ഈ വഷയത്തിലുള്ള സന്തോഷം അറിയിക്കുന്നതായും ഫൊക്കാന രാഷ്ട്രീയ കാര്യാ സമതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞൂ.

പ്രവാസികൾക്കായി സർക്കാർ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണെന്ന് നാഫ്തമ കാനഡയുടെ നാഷണൽ ജനറൽ സെക്രട്ടറി പ്രസാദ് നായരും നാഷണൽ വൈസ് പ്രസിഡണ്ട് അജു പിലിപ്പും അറിയിച്ചു.

സർക്കാരിന് എല്ലാവിധ ആശംസയും അറിയിക്കുന്നതായി NFMA Canada എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് രാജശ്രീ നായർ നാഷണൽ വൈസ് പ്രസിഡണ്ട് സുമൻ കുര്യൻ, സിജോ ജോസഫ് നാഷണൽ സെക്രട്ടറിമാരായ ജോജി തോമസ്,മനോജ് ഇടമന , ജോൺ നൈനാൻ , തോമസ് കുര്യൻ, സജീവ് ബാലൻ. നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . ട്രഷറർ സോമൻ സക്കറിയ,ജോയിൻട്രഷറർ സജീബ് കോയ , ജെയ്സൺ ജോസഫ്, ടിനോ വെട്ടം . നാഷണൽ കമ്മറ്റി അംഗങ്ങളായ ഗിരി ശങ്കർ ,അനൂപ് എബ്രഹാം ,സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , ജെറിൻ നെറ്റ്‌കാട്ട് , ബിജു ജോർജ്, എന്നിവർ അറിയിച്ചു.

Related posts