ആവേശം അലകടലാക്കി – കെ സുധാകരൻ അമരത്തേക്കു

നവ വസന്തം കോരിചൊരിഞ്ഞ്‌ കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വുമായി അയാൾ വരുന്നു . ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാൻ കഴിവുള്ള കേരളത്തിലെ കോൺഗ്രസുകാരുടെ ആവേശം. അതെ ഇടതുകോട്ടകളിൽ ഭയപ്പാട് ആരംഭിച്ചോ? അതോ കോൺഗ്രസ്പാലയത്തിൽ ഒത്തുകളി ആരംഭിച്ചോ? ഏത്കളിക്കും കെ സുധാകരൻ റെഡി. സതീശന് ആത്മബലം ഇരട്ടിയയാകുന്ന അപൂർവ്വ കാഴ്ച കേരളം മണ്കുളിര്ക്കെ കണ്ടു. എന്നിരുന്നാലും ഇനി ഒരാൾ കൂടി വന്നാലേ അണികളുടെ സ്വപ്നം സാക്ഷാത്കരിക്കൂ. അതെ അയാൾ കൂടി കൈകൊടുത്താൽ ഒരു ശക്തിക്കും തടയാനാവാത്ത യാഗാശ്വമായി കോൺഗ്രസ് രൂപപ്പെട്ടുകഴിയും. കെ കരുണാകരനോട് അന്ന്അ ചെയ്ത അനീതികൾ ഒന്നന്നായി ചിലരെ ഒക്കെ വേട്ടയാടാൻ ആരംഭിച്ചിരിക്കുന്നു. അത് കാലത്തിന്റെ നീതി. ആ ഹസ്സനിക്കയെ ചുരുട്ടി വെളിയിൽ കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . എന്തായാലും കുളിരായി മുരളീരവം എത്തിയാൽ കളി കയ്യിൽ നിൽക്കില്ല അതുറപ്പ് .വിപ്ലവം പ്രസംഗിച്ച തീപ്പൊരികൾക്ക് ഉള്ളിൽ എവിടെയോ ഒരു ചെറിയ ഭയം ആരംഭിച്ചിരിക്കുന്നു ,കൈകൾക്കു ഒക്കെ ചെറിയ ഒരു വിറയൽ …

കോൺഗ്രസുകാരുടെ ശേഷിക്കുന്ന സ്വപ്നം

Related posts